ഏർലിങ് ഹാലൻഡ് ബാഴ്സയിലെത്തുമോ? ട്രാൻസ്ഫർ റൂമറുകൾക്കുള്ള മറുപടി ഇതാണ്..
ലോക ഫുട്ബോളിലെ ഭാവി താരമെന്ന് വിശേഷണമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരമായ ഹാലൻഡ് പതിവുപോലെ ഇത്തവണയും ഗോളുകൾ അടിച്ചു കൂട്ടുകയാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ 15 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയ ഏർലിംഗ് ഹാലൻഡ് യുവേഫ ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച ഫോമിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന താരത്തിനെ ട്രാൻസ്ഫർ വിൻഡോയിലൂടെ സ്വന്തമാക്കാൻ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നെങ്കിലും അവ ട്രാൻസ്ഫർ റൂമറുകൾ മാത്രമായി അവശേഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ഹാലൻഡ് ടു ബാഴ്സലോണ ട്രാൻസ്ഫർ റൂമുകൾ പുറത്തുവന്നിരുന്നു.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 100 മില്യൻ യൂറോയുടെ ട്രാൻസ്ഫർ ഡീലിൽ ഹാലൻഡിനെ എഫ്സി ബാഴ്സലോണ സ്വന്തമാക്കുമെന്ന തരത്തിലുള്ള ട്രാൻസ്ഫർ റൂമറുകളാണ് ഉയർന്നുകേട്ടത്. എന്നാൽ നിലവിൽ നമുക്ക് ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ഇതുവരെയും ബാഴ്സലോണയും തമ്മിലുള്ള ഹാലൻഡും തമ്മിലുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടന്നിട്ടില്ല.
❗There is a rumour that Erling Haaland will join FC Barcelona this summer for €100M.
— Managing Barça (@ManagingBarca) January 9, 2024
As we understand, those rumours are 'wide of the mark' & certainly no deal has been done as of now. pic.twitter.com/fhqX3EjWpW
അതിനാൽ തന്നെ നിലവിൽ പുറത്തുവരുന്ന ഹാലൻഡ് ടു എഫ് സി ബാഴ്സലോണ ട്രാൻസ്ഫർ റൂമറുകൾ നമുക്ക് തള്ളിക്കളയാം. കടുത്ത പോരാട്ടം നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. അതേസമയം തന്നെ ലാലിഗയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ എങ്കിലും ഒന്നും രണ്ടു സ്ഥാനത്തുള്ള റയൽ മാഡ്രിഡ്, ജിറോണ എന്നിവർ ബാഴ്സലോണയേക്കാൾ ബഹുദൂരം മുന്നിലാണ് കിരീടത്തിലേക്ക് കുതിക്കുന്നത്.