ഏർലിങ് ഹാലൻഡ് or കൈലിയൻ എംബപ്പേ , ലോക ഫുട്ബോൾ ഇനി ആര് ഭരിക്കും?|Erling Haaland |kylian Mbappe

നിലവിലെ മെസ്സി റൊണാൾഡോ യുഗത്തിനു ശേഷം എല്ലാ ഫുട്ബോൾ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം ആയിരിക്കും ഏർലിങ് ഹാലണ്ടും കിലിയൻ എംമ്പപ്പയും തമ്മിൽ. നോർവേ താരമായ ഹാലണ്ടും ഫ്രഞ്ച് താരമായ എംമ്പാപ്പയും നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന യുവതാരങ്ങളാണ്.

ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയർ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജർമ്മൻ വമ്പൻമാരായ ബോറൂസിയ ഡോട്ട്മുണ്ടിൽ നിന്നുമാണ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. ബോറൂസിയയുടെ ഗോളടി യന്ത്രമായിരുന്ന ഹാലണ്ട് ലോകത്തിലെ ഏറ്റവും വലിയ ലീഗ് ആയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയപ്പോൾ ജർമ്മൻ ലീഗിൽ ഗോളടിച്ചു കൂട്ടിയ താരം അതേ ഫോം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തുടരുമോ എന്നായിരുന്നു എല്ലാ ഫുട്ബോൾ ആരാധകരും ഉറ്റു നോക്കിയിരുന്നത്. എന്നാൽ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ ആദ്യത്തെ ആറു മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ അടക്കം 10 ഗോളുകളാണ് നോർവേ സൂപ്പർതാരം അടിച്ചുകൂട്ടിയത്.

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എംബാപെ പി എസ് ജി വിടും എന്നായിരുന്നു എല്ലാ ഫുട്ബോൾ ആരാധകരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ റയൽമാഡ്രിടിൻ്റെയും ഫുട്ബോൾ ആരാധകരുടെയും പ്രതീക്ഷകൾ എല്ലാം തെറ്റിച്ച് പി എസ് ജി മുൻപോട്ട് വച്ച് വലിയ ഓഫർ താരം സ്വീകരിക്കുകയായിരുന്നു. ഹാലണ്ട് എല്ലാം തികഞ്ഞ പൂർണ്ണ സ്ട്രൈക്കർ ആണെങ്കിൽ എംമ്പാപ്പെ വിങ്ങറാണ്. വേഗതകുണ്ട് എതിരാളികളുടെ പ്രതിരോധനിരയെ മറികടക്കാനുള്ള കഴിവാണ് ഫ്രഞ്ച് താരത്തിന്റെ മുതൽക്കൂട്ട്. കൗണ്ടർ അറ്റാക്കുകളിൽ ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഈ ഫ്രഞ്ച് താരം. മികച്ച രീതിയിൽ ഡ്രിബിൾ ചെയ്യാനും ഫിനിഷ് ചെയ്യാനുമുള്ള കഴിവ് താരത്തിന്റെ മാറ്റ് കൂട്ടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡ് ലക്ഷ്യമിട്ട താരങ്ങളാണ്ഹാ ലണ്ടും എംബാപ്പെയും.

തീർച്ചയായും കുറച്ചുകാലം കഴിഞ്ഞാൽ ഇരുവരുടെയും ആരാധകർ ആരാണ് മികച്ച കളിക്കാരൻ എന്ന കാര്യത്തിൽ തമ്മിലടി തുടങ്ങും എന്ന കാര്യത്തിൽ ഉറപ്പാണ്. ഈ തമ്മിലടികൾക്കെല്ലാം ഉത്തരം നൽകുക കണക്കുകളാണ്. ഈ രണ്ട് യുവതാരങ്ങൾ ഉള്ള കണക്കുകൾ വച്ച് നോക്കുമ്പോൾ വയസ്സിൽ ഒരു വയസ്സിന് എംമ്പാപ്പെ നോർവേ താരത്തിനെക്കാളും മൂത്തതാണ്. ഫ്രഞ്ച് താരത്തിന് 23 വയസ്സും ഹാലണ്ടിന് 22 വയസ്സുമാണ് പ്രായം. 334 മത്സരങ്ങളിൽ നിന്ന് 229 ഗോളുകളാണ് നേടിയിട്ടുള്ളത്. നോർവേ യുവതാരം 208 മത്സരങ്ങളിൽ നിന്ന് 165 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഗോൾ റെശ്യോയിൽ ഹാലണ്ട് ആണ് മുൻപിൽ. ഹാലണ്ട് 0.79 ആണെങ്കിൽ ഫ്രഞ്ച് സുപ്പർ താരത്തിന്റെ കണക്ക് 0.69 ആണ്. ഹാലണ്ടിനേക്കാളും കൂടുതൽ മത്സരങൾ കളിച്ചിട്ടുള്ളത് എംമ്പാപ്പെയാണ്. അസിസ്റ്റുകളുടെ കാര്യത്തിൽ ഫ്രഞ്ച് യുവതാരമാണ് മുൻപിൽ. 117 അസിസ്റ്റുകൾ ഫ്രഞ്ച് താരത്തിന്റെ പേരിലുള്ളപ്പോൾ വെറും 39 അസിസ്റ്റുകൾ ആണ് നോർവേ താരത്തിനുള്ളത്.

കിരീടങ്ങളുടെ കാര്യത്തിലും എംമ്പാപ്പെയാണ് മുൻപിൽ. തന്റെ ക്ലബ് കരിയറിൽ 5 ഫ്രഞ്ച് ലീഗ് കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിൽ നാലെണ്ണം പിഎസ്‌ജിക്ക് വേണ്ടിയും ഒന്ന് മൊണക്കോക്ക് വേണ്ടിയുമാണ്. 5 ഫ്രഞ്ച് ഡൊമസ്റ്റിക് കിരീടവും താരം നേടിയിട്ടുണ്ട്. എന്നാൽ ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് എതിരാളികൾ ഇല്ല എന്നത് രഹസ്യമായ പരസ്യമാണ്. ഫ്രഞ്ച് ലീഗ് വമ്പന്മാർക്ക് വേണ്ടി ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഇതുവരെയും ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുവാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നോർവേ താരം ഹാലണ്ടിന് അത്ര എളുപ്പത്തിൽ എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു കിരീടം എംമ്പാപ്പെ സ്വന്തമാക്കിയിട്ടുണ്ട്. ഓരോ ഫുട്ബോൾ കളിക്കാരനും തൻ്റെ കരിയറിൽ ഒരു തവണയെങ്കിലും നേടണം എന്ന് ആഗ്രഹിക്കുന്ന ലോകകപ്പാണ് തന്റെ 19 വയസ്സിൽ ഫ്രാൻസിനു വേണ്ടി താരം നേടിയത്. ഇത്തവണത്തെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ നോർവേക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ലോക കിരീടം നേടുവാൻ എളുപ്പമാകില്ല എന്ന് പറയുന്നത്.

സാൽസ്ബർഗിന് വേണ്ടി നേടിയ 2 ലീഗ് കിരീടവും 2 കപ്പും ആണ് ഹാലണ്ടിൻ്റെ ആകെയുള്ള കിരീട നേട്ടം. എന്നാൽ ഈ കിരീട വരൾച്ച നോർവേ താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതോടെ തീരുമെന്നാണ് ഹാലണ്ട് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തുതന്നെയായാലും നിലവിലെ ഏറ്റവും മികച്ച യുവ കളിക്കാരാണ് രണ്ടുപേരും. ഓരോ ദിവസം തോറും മെച്ചപ്പെട്ടുവരുന്ന ഇരു താരങ്ങളും കരിയറിന്റെ അവസാനം വരെ ഈ ഫോം തുടർന്നു കൊണ്ടു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തുതന്നെയായാലും ഇരുവരിൽ ആരാണ് ഏറ്റവും മികച്ചവൻ എന്ന് ഒരിക്കൽ കാലം തെളിയിക്കും.

Rate this post