❝ പാതിവഴിയിലെത്തിയ യൂറോകപ്പിന് ഭീഷണിയുമായി കോവിഡ് വ്യാപനം❞ ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോ 2020 അതിന്റെ പാതിവഴിയിൽ എത്തിയപ്പോൾ ഓരോ മത്സരവും കാണാൻ വൻ ജനക്കൂട്ടമാണ് എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ലാത്തതാണ്.യൂറോ കപ്പ് നടത്തിപ്പിനെതിരെ വിമര്ശനയുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കാണികളുടെ എണ്ണം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് വിമർശനം. യൂറോപ്പിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങൾ കാണാനെത്തിയ നൂറ് കണക്കിനാളുകൾ രോഗബാധിതരായെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.

കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് യൂറോപ്പിലുടനീളം പടരുമെന്നും പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. കൂടുതല്‍ കാണികളെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കോവിഡ് ബാധിതരായതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. കാണികളെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിന് പുറമേ പബ്ലിക് പാർട്ടികൾ നടത്തുന്നതടക്കം ഇളവുകൾ നൽകുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്.നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് തരംഗമുണ്ടാവും.

കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഉക്രെയ്‌നിന് എതിരായ ഇംഗ്ലണ്ട് മത്സരത്തിനായി യുകെയില്‍ താമസമാക്കിയവര്‍ക്ക് വിറ്റ ടിക്കറ്റുകളെല്ലാം യുവേഫ കാന്‍സല്‍ ചെയ്തു.പബ്ലിക് ഹെൽത്ത് സ്‌കോട്ട്‌ലൻഡ് റിപ്പോർട്ട് അനുസരിച്ച് രണ്ടായിരത്തോളം കേസുകൾ മത്സരങ്ങൾ കാണുന്നവരുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിൽ മൂന്നിൽ രണ്ട് പേരും ഇംഗ്ലണ്ടിനെതിരായ സ്‌കോട്ട്‌ലൻഡിന്റെ ഗെയിമിനായി ലണ്ടനിലേക്ക് പോയവരാണ്.

സ്‌പെയിനും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ സെന്റ് പീറ്റേഴ്‌സ്ബർഗിലാണ് നടക്കുന്നത് .റഷ്യയിൽ കൊറോണ കേസുകളുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ദൈനംദിന മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെമി ഫൈനൽ മത്സരം നടക്കുന്ന ഇംഗ്ലണ്ടിലും ഡെൽറ്റ വേരിയന്റ് കുത്തനെ ഉയർന്നുനിൽക്കുക ആണെങ്കിലും ചൊവ്വാഴ്ച ജർമ്മനിക്കെതിരെ ഇംഗ്ലണ്ടിന്റെ അവസാന 16 വിജയത്തിൽ നിയന്ത്രണം അധികൃതർ ഏർപ്പെടുത്തിയിരുന്നില്ല.

വെംബ്ലിയിൽ നടക്കുന്ന ഗെയിമുകളിൽ പങ്കെടുക്കാൻ 60,000 ആരാധകരെ അനുവദിക്കും എന്നാണ് അധികൃതർ പറയുന്നത്.മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന നിലപാടിലാണ് യുവേഫ. പല വേദികളിലും കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തിങ്ങിനിറഞ്ഞ അറുപതിനായിരം ആരാധകർക്ക് മുന്നിലാണ് മത്സരങ്ങള്‍ നടന്നത്.

Rate this post