രാജാവിന്റെ പറങ്കിപ്പട യൂറോപ്പ് പിടിച്ചടക്കാനുള്ള ‘പെർഫെക്റ്റ്’ ഒരുക്കത്തിന് ഇന്ന് കളത്തിലേക്ക് | Cristiano Ronaldo

ക്രിസ്ത്യാനോ റൊണാൾഡോയുടെ പറങ്കിപ്പട യൂറോകപ്പ് യോഗ്യത മത്സരത്തിന്റെ അവസാന മത്സരത്തിൽ ഇന്ന് കളത്തിൽ. ഇതുവരെ കളിച്ച ഒമ്പതിൽ ഒമ്പതും വിജയിച്ച രാജകീയമായാണ് അടുത്തവർഷം ജർമ്മനിയിൽ നടക്കുന്ന യൂറോ കപ്പിന് ഒരുങ്ങുന്നത്.

ഇന്ന് ഇന്ത്യൻ സമയം രാത്രി 1 15ന് ഐസ്ലാൻഡ് ആണ് പോർച്ചുഗലിന് എതിരാളികൾ. ഇന്നുകൂടി വിജയിച്ചാൽ പത്തിൽ പത്ത് മത്സരങ്ങളും വിജയിച്ചു ‘പെർഫെക്ട്’ യോഗ്യതയായിരിക്കും റൊണാൾഡോയും സംഘവും നേടുന്നത്. ഫ്രാൻസ് ഒഴികെ മറ്റൊരു ടീമും യോഗ്യതയിൽ 100% വിജയം നേടിയിട്ടില്ല.

ഗ്രൂപ്പ് എച്ചിൽ പോർച്ചുഗലിനെ കൂടാതെ ബോസ്നിയ,ലക്സംബർഗ്, സ്ലോവാക്കിയ, ലിസ്റ്റെയിൻസ്റ്റിൻ, ഐസ്ലാൻഡ് എന്നീ ദേശീയ ടീമുകളാണ് കളിച്ചിരുന്നത്, ഈ ഗ്രൂപ്പിൽ പോർച്ചുഗലിനെ കൂടാതെ സ്ലോവാകിയയും യോഗ്യത നേടിയിട്ടുണ്ട്. പോർച്ചുഗൽ ഇതുവരെ 9 മത്സരങ്ങളിൽ 34 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്, അതിൽ പത്ത് ഗോളുകളും ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് നേടിയത്. ഇതുവരെ രണ്ടു ഗോളുകൾ മാത്രമേ പോർച്ചുഗൽ വഴങ്ങിയിട്ടുള്ളൂ.

ഇന്ന് യൂറോ കപ്പ് യോഗ്യതരാമത്സരങ്ങളിൽ പോർച്ചുഗലിനെ കൂടാതെ സ്പെയിൻ, സ്കോട്ട്ലാൻഡ്,നോർവേ, ബെൽജിയം, ഹംഗറി ടീമുകളെല്ലാം കളത്തിൽ ഇറങ്ങുന്നുണ്ട്.ഇന്നത്തെ മത്സരങ്ങളും സമയക്രമവും ഇതാണ്👇

4.4/5 - (5 votes)