യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ബാഴ്സലോണയെ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സമനിലയിൽ തളച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളാണ് നേടിയത്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന ബാഴ്സക്ക് ആ മികവ് ഇന്നലെ ജർമനിയിൽ പുറത്തെടുക്കാനായില്ല. മത്സരത്തിന്റെ തുടക്കം മുതൽ ഫ്രാങ്ക് ഫർട്ടിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്.
എന്നാൽ ഫിനിഷിങ്ങിന്റെ അഭാവം മൂലം ആദ്യ അപകുതിയിൽ അവർക്ക് ഗോളൊന്നും നേടാനായില്ല. സെർജിയോ ബുസ്ക്വെറ്റ്സ് ഇടവേളയ്ക്ക് മുമ്പ് ഏരിയയിൽ റാഫേൽ സാന്റോസ് ബോറെയെ വീഴ്ത്തിയെങ്കിലും VAR റിവ്യൂവിന് ശേഷം റഫറി സ്ർജാൻ ജോവാനോവിച്ച് അദ്ദേഹത്തിന്റെ പ്രാഥമിക പെനാൽറ്റി കോൾ ഔട്ട് അസാധുവാക്കി.രണ്ടാം പകുതി തുടങ്ങി മൂന്നു മിനുട്ട് കഴിഞ്ഞപ്പോൾ ഫ്രാങ്ക് ഫർട്ട് ലീഡ് നേടി.
Barca down😓😓
— shadow Thinner (@codetillyoudrop) April 7, 2022
Knauff with a banger pic.twitter.com/fhFaBld2dg
ഒരു ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാനായി ബാഴ്സലോണ ഡിഫൻസ് മുഴുവൻ പെനാൾട്ടി ബോക്സിൽ ഉണ്ടായിരിക്കെ ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ അൻസ്നഗർ ക്നൗഫ് ആണ് ടെർ സ്റ്റേഗനെ കീഴടക്കിയത് .എന്നാൽ 66 ആം മിനുട്ടിൽ ബാഴ്സലോണ തിരിച്ചടിച്ചു.ഔസ്മാനെ ടെമ്പേലയും ഡി ജോങ്ങും തമ്മിലുള്ള കോമ്പിനേഷൻ ആണ് ഗോളായി മാറിയത്.ഫെറൻ ടോറസാണ് ബാഴ്സയുടെ ഗോൾ നേടിയത്. 78ആം മിനുട്ടിൽ ഫ്രാങ്ക്വർട് താരം ടുറ്റ ചുവപ്പ് കണ്ട് പുറത്ത് പോയി. എങ്കിലും കളി സമനിലയിൽ തന്നെ നിർത്താൻ അവർക്ക് ആയി.ഏപ്രിൽ 14 ന് ക്യാമ്പ് നൗവിൽ രണ്ടാം പാദം നടക്കും.
🔔 LIVE
— Live Goals (@livegoals2022) April 7, 2022
E i n t r a c h t 1️⃣🆚1️⃣ B a r c e l o n a
👤 F e r r a n T o r r e s pic.twitter.com/qcCEjTxoV7
മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ആർബി അരീനയിൽ അറ്റലാന്റയ്ക്കെതിരായ ആദ്യ പാദത്തിൽ ആർബി ലെപ്സിഗിന് 1-1 ന്റെ സമനില വഴങ്ങേണ്ടി വന്നു.17 മിനിറ്റിനുശേഷം ലൂയിസ് മുരിയലിന്റെ വ്യക്തിഗത പരിശ്രമം ഇറ്റാലിയൻ ടീമിന് ലീഡ് നൽകി.രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ലഭിച്ച ഒരു പെനാൾട്ടി ആണ് ലൈപ്സിഗിന് രക്ഷയായത്.പോർച്ചുഗീസ് സ്ട്രൈക്കർ ആന്ദ്രേ സിൽവ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും സപ്പകോസ്റ്റയുടെ സെൽഫ് ഗോൾ ലൈപ്സിഗിന് സമനില നൽകി.
ഈ ഗോളിന് ശേഷം ഇരു ടീമുകളും അവസാന നിമിഷം വരെ വിജയ ഗോളിനായി പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. ഇരു ടീമുകളുടെയും ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.സ്റ്റോപ്പേജ് ടൈമിൽ നോർഡി മുകീലെയുടെ ഷോട്ട് അറ്റലാന്റ ഡിഫൻഡർ മെറിഹ് ഡെമിറൽ ഗോൾ ലൈനിൽ നിന്ന് ക്ലിയർ ചെയ്തു.അടുത്ത വ്യാഴാഴ്ച രണ്ടാം പാദത്തിനായി ലെയ്പ്സിഗ് ബെർഗാമോയിലേക്ക് പോവും.
ക്വാർട്ടറിൽ വെസ്റ്റ് ഹാം ലിയോൺ മത്സരവും 1 -1 സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ 52 ആം മിനുട്ടിൽ ജെറാഡ് ബോവൻ നേടിയ ഗോളിൽ വെസ്റ്റ് ഹാം ലീഡ് നേടി. എന്നാൽ 66ആം മിനുട്ടിൽ എൻഡൊമ്മ്ബലെയിലൂടെ ലിയോൺ സമനില പിടിച്ചു. 45ആം മിനുട്ടിൽ വെസ്റ്റ് ഹാം താരം ആരോൺ ക്രെസ് വെൽ ചുവപ്പ് കാർഡ് കണ്ടതോടെ രണ്ടാം പകുതി മുഴുവൻ പത്തു പേരുമായാണ് വെസ്റ്റ് ഹാം കളിച്ചത് .മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ബ്രാഗ എതിരില്ലാത്ത ഒരു ഗോളിന് റേഞ്ചേഴ്സിനെ പരാജയപ്പെടുത്തി.ആദ്യ പകുതിയിൽ സ്പാനിഷ് താരം ആബേൽ റൂയിസ് നേടിയ ഗോളിനായിരുന്നു ബ്രാഗയുടെ വിജയം.