കളിക്കുന്ന ടീമിന്റെ പ്രധാന താരങ്ങളാണ് എന്നതു കൊണ്ടു തന്നെ ടീമിനു വേണ്ടി പെനാൽട്ടികൾ എടുക്കുന്നതും മെസിയും റൊണാൾഡോയും തന്നെയാണ്. അവർ നേടിയ ഗോളുകളുടെ എണ്ണം വർദ്ധിക്കാൻ അതു സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ അറ്റലാൻറക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ ഇരുപത്തിയെട്ടു ഗോളുകളാണ് റൊണാൾഡോ ലീഗിൽ സ്വന്തമാക്കിയിരിക്കുന്നത്.
എന്നാൽ പെനാൽറ്റി ഗോളുകൾ ഒഴിവാക്കിയാൽ യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പോരാട്ടത്തിൽ മെസിയും റൊണാൾഡോയും ഏറെ പിന്നിലാണെന്നതാണ് സത്യം. അതേ സമയം യൂറോപ്പിൽ അത്ര അറിയപ്പെടാത്ത താരങ്ങളിൽ പലരും ഇക്കാര്യത്തിൽ ഇരുവരേക്കാൾ ഏറെ മുന്നിലാണ്. പെനാൽട്ടികൾ ഒഴിവാക്കിയാൽ ഗോൾഡൻ ഷൂ പോരാട്ടത്തിൽ മുന്നിലുള്ള താരങ്ങൾ ഇവരാണ്:
58 പോയിന്റ് – റോബർട്ട് ലെവൻഡോവ്സ്കി
50 പോയിന്റ് – ടിമോ വെർണർ
48.5 പോയിന്റ് – എർലിംഗ് ഹാലൻഡ്
42 പോയിന്റ് – ഷോൺ വീസ്മാൻ
38 പോയിന്റ് – പിയറെ എമറിക് ഓബമയാങ്ങ്, ഡാനി ഇംഗ്സ്
36 പോയിന്റ് – സിറോ ഇമ്മൊബൈൽ, ജേമീ വാർഡി, കെലിയൻ എംബാപ്പെ, പാറ്റ്സൺ ഡാക്ക, ജീൻ പിയറേ എൻസാം
34 പോയിന്റ്- ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസി, റഹീം സ്റ്റെർലിംഗ്, ജാഡൻ സാഞ്ചോ
32 പോയിന്റ് – മുഹമ്മദ് സലാ, സാഡിയോ മാനേ
മെസിയുടെയും റൊണാൾഡോയുടെയും പ്രായം അവരുടെ ഫോമിൽ പ്രധാന ഘടകമാണെങ്കിലും സമാന സ്ഥിതിയിലുള്ള ലെവൻഡോവ്സ്കിയാണ് പട്ടികയിൽ മുന്നിൽ. എന്നാൽ ശരിക്കുള്ള ഗോൾഡൻ ഷൂ പോരാട്ടത്തിൽ ബയേൺ താരത്തിനു റൊണാൾഡോ വെല്ലുവിളിയുയർത്തുന്നുണ്ട്.