ഇതിപ്പോ എല്ലാവർക്കും മെസ്സിയെ വേണമല്ലോ..വൻ വെല്ലുവിളി ഉയർത്താൻ ബെക്കാമിന്റെ ടീമും |Lionel Messi

35 കാരനായ ലയണൽ മെസ്സി തന്നെയാണ് ലോക ഫുട്ബോളിലെ വാർത്തകളിൽ സജീവമായി നിറഞ്ഞു നിൽക്കുന്നത്. ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളും സാധ്യതകളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു സമയമാണിത്. മെസ്സിയുടെ കരാർ അവസാനിക്കാൻ ഇനിയും മാസങ്ങൾ ശേഷിക്കുന്നുണ്ട്.

ഈ സീസണിൽ ഉജ്ജ്വല പ്രകടനമാണ് മെസ്സി കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മെസ്സിയുടെ കാര്യത്തിൽ പിഎസ്ജി വളരെയധികം ഹാപ്പിയാണ് എന്ന് മാത്രമല്ല ഇത്രയും പെട്ടെന്ന് കരാർ പുതുക്കാനാണ് അവർ ആഗ്രഹിക്കുന്നത്.ലൂയിസ് കാമ്പോസ്‌ ഈയൊരു കാര്യം മെസ്സിയെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഖത്തർ വേൾഡ് കപ്പ് അവസാനിക്കാതെ ഇതിനെക്കുറിച്ച് ചിന്തിക്കുന്ന പ്രശ്നമില്ല എന്നാണ് മെസ്സിയുടെ നിലപാട്.

മെസ്സിയുടെ മുൻ ക്ലബ്ബായ ബാഴ്സക്ക് താരത്തെ അതിലേറെ ആവശ്യമുണ്ട്.വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ മെസ്സിക്ക് വേണ്ടി ബാഴ്സ ശ്രമിക്കുമെന്നാണ് സ്പാനിഷ് മീഡിയയായ സ്പോർട് പുറത്ത് വിട്ടത്. ഏതായാലും അടുത്ത സമ്മറിൽ മെസ്സിക്ക് വേണ്ടി ബാഴ്സ നന്നായി ശ്രമിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. മെസ്സി ഇപ്പോഴും ബാഴ്സയെ സ്നേഹിക്കുന്നുണ്ട് എന്നുള്ളത് അവർക്ക് തുണയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പക്ഷേ പിഎസ്ജിക്കും ബാഴ്സക്കും വെല്ലുവിളികൾ ഏറെയാണ്.അത്തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. അതായത് MLS വമ്പൻമാരായ ഇന്റർ മിയാമി മെസ്സിക്ക് വേണ്ടി കാര്യമായി തന്നെ ശ്രമിച്ചേക്കും. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മിയാമി. ഇംഗ്ലീഷ് മീഡിയയായ ദി അത്ലറ്റിക്കാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.

മെസ്സിയെ എത്തിക്കാൻ കഴിഞ്ഞാൽ അത് ഇന്റർ മിയാമിക്ക് ബൂസ്റ്റ് കുറച്ചൊന്നുമായിരിക്കില്ല. മാത്രമല്ല MLS ന്റെ ലെവൽ തന്നെ മാറ്റാൻ മെസ്സിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.MLS ൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം നേരത്തെ ഒരു ഇന്റർവ്യൂവിൽ മെസ്സി തുറന്നുപറയുകയും ചെയ്തിരുന്നു. പക്ഷേ മെസ്സി ഇപ്പോൾ തന്നെ യൂറോപ്പ് വിടുമോ എന്നുള്ളത് സംശയകരമായ കാര്യമാണ്.

ഇവിടംകൊണ്ടും അവസാനിച്ചില്ല. പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും മെസ്സിയുടെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മെസ്സി യോടുള്ള ഇഷ്ടം പെപ് ഗ്വാർഡിയോള ദിവസേന പങ്കുവെക്കുന്നുണ്ട്. ചെൽസിയുടെ പുതിയ ഉടമസ്ഥൻ മെസ്സിയെ ടീമിലേക്ക് എത്തിക്കാൻ താല്പര്യപ്പെടുന്നുമുണ്ട്.ചുരുക്കത്തിൽ 35 കാരനായ ലയണൽ മെസ്സിയെ എല്ലാവർക്കും ആവശ്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Rate this post
Lionel Messi