തുടക്കത്തിൽ ബ്രസീലിനൊപ്പം നിന്നവരൊക്കെ ഇപ്പോൾ ഫ്രാൻസിനൊപ്പമാണ് : എമി മാർട്ടിനസ് |Qatar 2022

വേൾഡ് കപ്പ് കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അർജന്റീനക്ക് ഇനി ഒരു മത്സരത്തെ മാത്രമാണ് അതിജീവിക്കേണ്ടത്.ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ അർജന്റീന പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി നടക്കുന്ന ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെയാണ് നേരിടേണ്ടിവരുന്നത്.

ഈ വേൾഡ് കപ്പിൽ ഭൂരിഭാഗം പേരും കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് മൂന്ന് ടീമുകൾക്കായിരുന്നു.അർജന്റീന,ഫ്രാൻസ്, ബ്രസീൽ എന്നിവരായിരുന്നു ആ മൂന്ന് ടീമുകൾ. ഈ കിരീട ഫേവറേറ്റുകളിൽ ഫ്രാൻസും അർജന്റീനയും തമ്മിൽ ഫൈനൽ കളിക്കുകയാണ്. ബ്രസീൽ നേരത്തെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താക്കുകയും ചെയ്തു.

അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് ബ്രസീലിനെ കുറിച്ചും ബ്രസീലിലെ ആരാധകരെ കുറിച്ചും ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.അതായത് ബ്രസീലിലെ ആളുകൾക്ക് വേൾഡ് കപ്പിൽ ബ്രസീലായിരുന്നു ഫേവറേറ്റുകളെന്നും എന്നാൽ ഇപ്പോൾ അവർ ഫ്രാൻസിനൊപ്പമാണ് എന്നുമാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്. ഫൈനൽ മത്സരത്തിന് മുന്നേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

‘ ഞങ്ങൾ ബ്രസീലിൽ കളിക്കാൻ പോയ സമയത്ത് അവർക്ക് ഫേവറേറ്റുകൾ ബ്രസീലായിരുന്നു. വേൾഡ് കപ്പിലും അവരുടെ ഫേവറേറ്റുകൾ ബ്രസീൽ തന്നെയായിരുന്നു.പക്ഷേ ഇപ്പോൾ അവരിൽ ചിലരുടെ ഫേവറേറ്റുകൾ ഫ്രാൻസായി മാറിയിട്ടുണ്ട്. ഈ കാര്യത്തിൽ എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. ഞങ്ങളുടെ കൈവശം ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ട് ‘ ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞുവെച്ചത്.

ലയണൽ മെസ്സി കൂടെയുള്ളതുകൊണ്ട് എന്തും സാധ്യമാവും എന്ന രൂപേണയാണ് അർജന്റീന ഗോൾകീപ്പർ സംസാരിച്ചിട്ടുള്ളത്.വലിയ രൂപത്തിലുള്ള പിന്തുണയാണ് അർജന്റീനക്ക് ഫൈനലിൽ ലഭിക്കാൻ പോകുന്നത്. ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കിയത് ഭൂരിഭാഗവും അർജന്റീന ആരാധകർ ആണ് എന്നുള്ള റിപ്പോർട്ടുകൾ സജീവമായിരുന്നു.