കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടകെട്ടിയ ഏറ്റവും പ്രശസ്തനായ താരങ്ങളിൽ ഒരാളാണ് ബൾഗേറിയൻ സ്‌ട്രൈക്കർ ദിമിതർ ബെർബറ്റോവ്. ഇംഗ്ലീഷ് വമ്പന്മാരായ 149 മത്സരങ്ങൾ കളിച്ച സ്‌ട്രൈക്കർ 56 ഗോളുകൾ നേടുകയും അവരെ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളിലേക്കും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലേക്കും നയിച്ചു.തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേരുകയും അവർക്കായി ഒമ്പത് മത്സരങ്ങൾ കളിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള തന്റെ മികച്ച സമയത്തെക്കുറിച്ച് ബെർബെറ്റോവ് പറഞ്ഞു.2017ൽ കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ എടികെ യ്‌ക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം. കളിയോടുള്ള കേരളത്തിന്റെ അഭിനിവേശത്തെക്കുറിച്ചും ഭ്രാന്തമായ പിന്തുണയെക്കുറിച്ചും ബൾഗേറിയൻ കേട്ടിരിരുന്നു.കിക്ക് ഓഫിനു ഒരു മണിക്കൂർ മുമ്പ് ബെർബെറ്റോവ് അത് അനുഭവിക്കുകയും ചെയ്തു.37,462 ആർപ്പുവിളിച്ച ആരാധകർക്ക് മുന്നിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു.
🎙| Dimitar Berbatov :“We were inside the dressing room and could hear everything. The stadium was shaking. I cannot find the right word to describe the feeling, but when we walked out to play the first game, it was crazy.”#KeralaBlasters #KBFC pic.twitter.com/HuzEVCCMlO
— Blasters Zone (@BlastersZone) June 25, 2023
“കളിക്ക് ഒരു മണിക്കൂർ മുമ്പ് ആരാധകർ അവിടെ ഉണ്ടായിരുന്നു,ഞങ്ങൾ ഡ്രസ്സിംഗ് റൂമിനുള്ളിൽ ആയിരുന്നു, എല്ലാം കേൾക്കാമായിരുന്നു. സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ കുലുങ്ങി. വികാരത്തെ വിവരിക്കാൻ എനിക്ക് ശരിയായ വാക്ക് കണ്ടെത്താൻ കഴിയില്ല, പക്ഷേ ഞങ്ങൾ ആദ്യ ഗെയിം കളിക്കാൻ ഇറങ്ങിയപ്പോൾ അത്ഭുതപ്പെട്ടു.എല്ലായിടത്തും മഞ്ഞ കാണാമായിരുന്നു. പലപ്പോഴും മൈതാനത്തെ ശബ്ദം കാരണം എനിക്ക് സഹ താരങ്ങളോട് സംസാരിക്കാൻ സാധിക്കില്ലായിരുന്നു” മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ പറഞ്ഞു.യുണൈറ്റഡിലെ തന്റെ നാല് വർഷത്തിനിടെ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുകയും ഗോൾഡൻ ബൂട്ട് പങ്കിടുകയും ചെയ്ത ബെർബറ്റോവ്, തന്റെ ട്രെബിൾ ജേതാവായ വെസ് ബ്രൗണിനൊപ്പം ബ്ലാസ്റ്റേഴ്സിനായി സൈൻ ചെയ്യുന്ന ഒരു മാർക്വീ ആയിരുന്നു.
“We were inside the dressing room and could hear everything. The stadium was shaking. I cannot find the right word to describe the feeling, but when we walked out to play the first game, it was crazy.”
— Marcus Mergulhao (@MarcusMergulhao) June 25, 2023
— Dimitar Berbatov on his time with Kerala Blastershttps://t.co/F7xin2KS4P
ബ്ലാസ്റ്റേഴ്സിനായി ആദ്യ കുറച്ച് മത്സരങ്ങൾ ആരംഭിച്ചെങ്കിലും പരിശീലകൻ ഡേവിഡ് ജെയിംസുമായുള്ള പ്രശ്നങ്ങൾ കാരണം കൂടുതൽ മത്സരങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടില്ല.“തീർച്ചയായും, ഞാൻ അത് ഓർക്കുന്നു. പരിശീലകൻ എന്നോട് ബഹുമാനം കാണിച്ചില്ല. ബഹുമാനം ലഭിക്കേണ്ട സമയത്ത് എന്നോട് ബഹുമാനം കാണിച്ചില്ലെങ്കിൽ, ഞാൻ നിങ്ങളെ ബഹുമാനിക്കാൻ പോകുന്നില്ല. കാര്യങ്ങൾ എങ്ങനെ അവസാനിച്ചു എന്നതിൽ എനിക്ക് സന്തോഷമില്ലായിരുന്നു.കോച്ചൊഴിച്ച് എല്ലാം ബ്ലാസ്റ്റേഴ്സിൽ മികച്ചതായിരുന്നു. പരിക്കുകളും പ്രായവും ഇതുപോലുള്ള കാര്യങ്ങളും കൊണ്ട് എനിക്ക് ബ്ലാസ്റ്റേഴ്സിൽ കൂടുതൽ തുടരാനായില്ല.ഇന്ത്യയിലെ എന്റെ കാലം വളരെ മികച്ചതായിരുന്നു, ”ബെർബറ്റോവ് പറഞ്ഞു.