വേൾഡ് കപ്പിൽ ഏത് ടീമുമായും പോരാടാൻ ഞങ്ങൾ തയ്യാറാണ്, കാരണം ഞങ്ങളോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ട് : അർജന്റൈൻ സൂപ്പർ താരം പറയുന്നു|
മൂന്ന് മാസത്തിൽ കുറഞ്ഞ സമയം മാത്രമാണ് ഇനി ഫുട്ബോൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ അവശേഷിക്കുന്നത്. ഇത്തവണത്തെ വേൾഡ് കപ്പ് അറേബ്യൻ രാജ്യമായ ഖത്തറിൽ വെച്ചാണ് നടക്കുന്നത്. നവംബർ 20 തീയതി കിക്കോഫ് മുഴങ്ങുന്ന വേൾഡ് കപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.
പതിവുപോലെ വേൾഡ് കപ്പ് കിരീട ഫേവറേറ്റുകളെ കുറിച്ച് തന്നെയാണ് ചർച്ചകൾ എങ്ങും നടക്കുന്നത്. ആരാധകർക്ക് ലയണൽ സ്‌കലോനിയുടെ അർജന്റീനയെ പറ്റി പറയാൻ നൂറ് നാവുകളാണ്. കോപ്പ അമേരിക്ക വിജയത്തോടുകൂടിയും വലിയ അപരാജിത കുതിപ്പോടുകൂടിയും ഫൈനലിസിമ നേട്ടത്തോട് കൂടിയുമൊക്കെ ആരാധകർക്ക് അർജന്റീനയിലുള്ള വിശ്വാസം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. അർജന്റൈൻ ടീമിലെ താരങ്ങൾക്കും അങ്ങനെ തന്നെയാണ്.
അർജന്റീനയുടെ സൂപ്പർതാരമായ എക്സ്ക്കിയേൽ പലാസിയോസ് ഈ ഖത്തർ വേൾഡ് കപ്പിലെ അർജന്റീനയുടെ സാധ്യതകളെപ്പറ്റി വിശകലനം ചെയ്തിട്ടുണ്ട്. വേൾഡ് കപ്പിലെ ഏത് ടീമുമായും പോരാടാൻ അർജന്റീന തയ്യാറാണെന്നും കാരണം ലോകത്തിലെ ഏറ്റവും മികച്ച താരം തങ്ങളോടൊപ്പമുണ്ടെന്നുമാണ് പലാസിയോസ് പറഞ്ഞിട്ടുള്ളത്.വേൾഡ് കപ്പിനുള്ള അർജന്റീന ടീമിൽ തനിക്ക് ഇടം ലഭിക്കാനുള്ള സാധ്യതകളെയും ഇദ്ദേഹം വിശകലനം ചെയ്തിട്ടുണ്ട്.
‘ ഈ വേൾഡ് കപ്പ് വളരെ കഠിനമായ ഒരു വേൾഡ് കപ്പ് തന്നെയായിരിക്കും.എന്തെന്നാൽ ഒരുപാട് നല്ല ടീമുകൾ ഉണ്ട്.പക്ഷേ അർജന്റീനയുടെ സ്ക്വാഡിൽ എനിക്ക് കോൺഫിഡൻസ് ഉണ്ട്.എല്ലാ ടീമുമായും പോരാടാൻ ഞങ്ങൾ തയ്യാറാണ്.കാരണം ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളോടൊപ്പം ഉണ്ടല്ലോ. ആരാധകർ ആവേശഭരിതരാവുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഞാൻ നല്ല രൂപത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ അർജന്റീനയുടെ വേൾഡ് കപ്പിൽ ടീമിൽ ഉണ്ടാവുമെന്നുള്ള കാര്യത്തിൽ ഞാൻ കോൺഫിഡന്റാണ്. ക്ലബ്ബ് തലത്തിൽ മികച്ച രൂപത്തിൽ കളിക്കുകയാണെങ്കിൽ എനിക്ക് വേൾഡ് കപ്പ് ടീമിൽ ഇടം നേടാനുള്ള അവസരമുണ്ട് ‘ പലാസിയോസ് പറഞ്ഞു.
🇦🇷 Exequiel Palacios told @DSportsRadio: “It’s going to be hard World Cup, there are many good teams. I have confidence in our squad, we are going to fight against everyone. We have best player in the world, how people can’t be excited?” pic.twitter.com/3FRWooJpTG
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 1, 2022
മിഡ്‌ഫീൽഡറായ പലാസിയോസ് അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി 2018 മുതൽ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ബുണ്ടസ്ലിഗ ക്ലബായ ബയേർ ലെവർകൂസന് വേണ്ടിയാണ് ഈ 23 കാരനായ താരം കളിച്ചുകൊണ്ടിരിക്കുന്നത്.