ഖത്തർ 2022: ലോകകപ്പിൽ തീർച്ചയായും കണ്ടിരിക്കേണ്ട മത്സരങ്ങൾ |Qatar 2022

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. കായിക മാമാങ്കത്തിനായി ഫുട്ബോൾ കാത്തിരിക്കുകയാണ്. ഓരോ വേൾഡ് കപ്പിലും നിവധി അസുലഭ മുഹൂർത്തങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.

വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഉൾപ്പെടുന്ന 64 മത്സരങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിൽ 48 മത്സരങ്ങളാണുളളത്.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നവംബർ 20 മുതൽ ഡിസംബർ 2 വരെ ഇടവേളകളില്ലാതെ തുടർച്ചയായി നടക്കും.ഈ 12 ദിവസത്തെ നോൺ-സ്റ്റോപ്പ് സോക്കർ ആക്‌ഷനിൽ ഫുട്ബോൾ പ്രേമികൾക്ക് പ്രതിദിനം 4 മത്സരങ്ങൾ ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട മത്സരങ്ങൾ ഏതാണെന്നു നോക്കാം.

തിങ്കൾ, നവംബർ 21 – സെനഗൽ vs നെതർലാൻഡ്സ് -ഒരു നല്ല ആക്ഷൻ സിനിമ ആസ്വദിക്കണമെങ്കിൽ ആദ്യം മുതൽ തന്നെ അത് കാണണം. തപോലെ തന്നെ ഖത്തർ 2022 മുഴുവൻ മനസിലാക്കാൻ, നിങ്ങൾ തുടക്കം നഷ്ടപ്പെടുത്താതിരിക്കേണ്ടത് അത്യാവശ്യമാണ്, ഇത് സെനഗലീസും ഡച്ചുകാരും തമ്മിലുള്ള ഏറ്റുമുട്ടലാണ്.എഡ്വാർഡ് മെൻഡി, സാഡിയോ മാനെ vs വിർജിൽ വാൻ ഡിക്ക്, ഫ്രെങ്കി ഡി ജോങ് പോരാട്ടാണ്. യൂറോപ്പും ആഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ തീപാറും എന്ന കാര്യത്തിൽ സംശയമില്ല.

നവംബർ 23 ബുധനാഴ്ച – ബെൽജിയം vs കാനഡ -ബെൽജിയത്തിന്റെ സുവർണ്ണ തലമുറ ഇപ്പോൾ പൂർണ പക്വത പ്രാപിച്ചിരിക്കുന്നു.ചില കാരണങ്ങളാൽ അവർ ഖത്തർ 2022-ൽ തരംഗം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടാൽ, തിബൗട്ട് കോർട്ടോയിസ്, റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയിൻ തുടങ്ങിയ തിളങ്ങുന്ന പേരുകൾള്ള പിന്നീട് അത് ചെയ്യാൻ സാധിക്കുകയില്ല.36 വർഷത്തിന് ശേഷം ഒരു ലോകകപ്പിലേക്ക് മടങ്ങിയെത്തുന്ന കാനഡക്ക് CONCACAF തലത്തിൽ മാത്രമല്ല ലോക തലത്തിൽ പല അത്ഭുതങ്ങൾ കാണിക്കാനാവും എന്ന് തെളിയിക്കാനുളള അവസരം കൂടിയാണ്.

നവംബർ 24 വ്യാഴാഴ്ച – ബ്രസീൽ vs സെർബിയ -ലോക ഫുട്ബോളിലെ ഏറ്റവും പഴക്കമേറിയ പഴഞ്ചൊല്ലണ് “ബ്രസീൽ എപ്പോഴും ബ്രസീൽ ആയിരിക്കും” എന്നത്.അലിസൺ ബെക്കർ, തിയാഗോ സിൽവ, വിനീഷ്യസ്, നെയ്മർ ജൂനിയർ എന്നിവരെ നേരിടാൻ ദുസാൻ വ്‌ലഹോവിക്, അലക്‌സാണ്ടർ മിട്രോവിച്ച്, ലൂക്കാ ജോവിച്ച്, ദുസാൻ ടാഡിക് എന്നിവർ അണിനിരക്കുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മത്സരമാവാൻ സാധ്യതെയുണ്ട്.2022-ൽ ഖത്തറിൽ സ്ഥാനം നേടിയ യൂറോപ്പിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നാണ് സെർബിയ.

നവംബർ 25 വെള്ളിയാഴ്ച – ഇംഗ്ലണ്ട് vs യുഎസ്എ-ഇംഗ്ലീഷുകാരും അമേരിക്കക്കാരും തമ്മിലുള്ള ഏറ്റമുട്ടൽ എന്നും ആവേശം നിറഞ്ഞതായിരിക്കും. ഹാരി കെയ്ൻ നയിക്കുന്ന ടീം ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ സംഘത്തെ നേരിടുമ്പോൾ ധാരാളം ആവേശം ഉണ്ടാകും. മുമ്പത്തെ രണ്ട് ലോകകപ്പ് ഏറ്റുമുട്ടലുകളുടെ റെക്കോർഡ് യുഎസ്എക്ക് അനുകൂലമാണ്, ഒരു വിജയവും സമനിലയും.

നവംബർ 26 ശനിയാഴ്ച – അർജന്റീന vs മെക്സിക്കോ – ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന മത്സരം ഇതായിരിക്കും എന്നതിൽ സംശയമില്ല.ഏറ്റവും ആവേശവും അർപ്പണബോധവുമുള്ള രണ്ട് ആരാധകർ ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടാണ് ഒരുങ്ങുകയാണ്.ഖത്തർ 2022 ഈ ടീമുകൾ തമ്മിലുള്ള നാലാമത്തെ മത്സരമായിരിക്കും.ആരാധകർക്ക് മിനിമം ഗ്യാരന്റീയോട് കാണാൻ സാധിക്കുന്ന ഒരു മത്സരമായിരിക്കും ഇത് .

നവംബർ 27 ഞായറാഴ്ച – സ്പെയിൻ vs ജർമ്മനി – യൂറോപ്പിൽ നിന്നും വേൾഡ് കപ്പ് നേടിയ രണ്ടു ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ നേരു നേർ വരുമ്പോൾ ആരാധകർക്ക് അത് ഒരിക്കലും നഷ്ടപെടുത്താൻ സാധിക്കില്ല. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടാലന്റുകൾ ഇരു വശത്തും അണിനിരക്കുമ്പോൾ കാഴ്ചക്കാർക്ക് അതൊരു വിരുന്നു തന്നെയായിരിക്കും.

തിങ്കൾ, നവംബർ 28 – പോർച്ചുഗൽ vs ഉറുഗ്വേ -2018 ലെ കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ നടന്ന പോരാട്ടങ്ങളുടെ ഒരു പുനരാവിഷ്‌കാരമായിരിക്കും ഇത്.ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗീസ് താരങ്ങളുടെ മികച്ച തലമുറയ്ക്കും ലൂയിസ് സുവാരസിന്റെയും എഡിൻസൺ കവാനിയുടെയും ഉറുഗ്വേയോട് പ്രതികാരം ചെയ്യാനുള്ള് അവസരമാണിത്.37 ആം വയസ്സിൽ ലോകകപ്പിൽ ക്രിസ്റ്യാനോക്ക് എന്ത് ചെയ്യാൻ സാധിക്കും നിന്നും ഈ മത്സരത്തിൽ കാണാൻ സാധിക്കും.

നവംബർ 30 ബുധനാഴ്ച – പോളണ്ട് vs അർജന്റീന -ചില കളിക്കാർ തങ്ങളുടെ ടീമിന് അർഹതയില്ലാത്തപ്പോൾ പോലും അവർക്ക് അനുകൂലമായി മത്സരം തിരിക്കാൻ കഴിവുള്ളവരാണ്.അത്തരത്തിലുള്ള രണ്ട് പേർ നേർക്ക് നേർ വരുന്ന മത്സരമാണിത്.ലയണൽ മെസ്സി vs. റോബർട്ട് ലെവൻഡോവ്‌സ്‌കി മത്സരം തന്നെയാവും ഇത്. 2022 ലെ ഖത്തറിന്റെ 16-ാം റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് നിർണായകമായേക്കാവുന്ന മത്സരമാവും.

ഡിസംബർ 1 വ്യാഴാഴ്ച – ക്രൊയേഷ്യ vs ബെൽജിയം -ക്രൊയേഷ്യക്കാർക്കും ബെൽജിയക്കാർക്കും ഒരു കാര്യം ഒരുപോലെ ഉണ്ടെങ്കിൽ അത് തികച്ചും എലൈറ്റ് മിഡ്ഫീൽഡർമാരാണ്. ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചും, കെവിൻ ഡി ബ്രൂയ്‌നും തമ്മിലുള്ള മത്സരമാവും ഇത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ എന്നാവും ഇത് എന്നതിൽ സംശയമുണ്ടാവില്ല.

Rate this post
ArgentinaBrazilCristiano RonaldoFIFA world cupLionel MessiQatar2022