ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിന്റെ മുൻ താരമായ അർജന്റീന മുൻതാരം ലാവേസി കുത്തേറ്റ രീതിയിൽ പരിക്കുകളോടെ ഉറുഗ്വയിലെ ആശുപത്രിയിൽ പ്രവേശിച്ചു. തന്റെ വീട്ടിൽ വച്ച് നടന്ന ഫാമിലി പാർട്ടിക്കിടെ പരിക്ക് പറ്റിയ ലാവേസിയെയാണ് ഉറുഗ്വയിലെ അടുത്ത് തന്നെയുള്ള ആശുപത്രിയിൽ പെട്ടെന്നു പ്രവേശിപ്പിച്ചത്, എന്നാൽ റിപ്പോർട്ടുകൾ പ്രകാരം താരത്തിനു കുത്തേറ്റിട്ടുണ്ട്.
തന്റെ വീട്ടിൽ വച്ച് നടന്ന ഫാമിലി പാർട്ടിക്കിടെ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് താരത്തിനു കുത്തേറ്റു എന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് താരത്തിന്റെ ഫാമിലി രംഗത്ത് വന്നു. പാർട്ടിക്കിടെ ലൈറ്റ് ബൾബ് മാറ്റിയിടാൻ കോണിയിൽ കയറിയ ലാവേസി വീണുകയായിരുന്നുവെന്നാണ് ഫാമിലി പറഞ്ഞത്.
ഡിസംബർ 20 വൈകുന്നേരം 5 മണിക്ക് പോലീസിന്റെ മൊബൈലിലേക്ക് എമർജൻസിയായി കാൾ വരികയും തുടർന്ന് വീട്ടിലെത്തിയ പോലീസ് പരിക്ക് പറ്റിയതിന് പ്രാഥമിക ചികിത്സയെടുക്കുന്ന ലാവേസിയെയാണ് കണ്ടത്. തുടർന്ന് താരത്തിനു പരിക്കുകളുണ്ടെന്ന് ഡോക്ടർ കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ എങ്ങനെയാണ് പരിക്കുപറ്റിയത് എന്ന് അറിയില്ല എന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
🚨 Ezequiel Lavezzi has been STABBED! 😳
— Football Tweet ⚽ (@Football__Tweet) December 20, 2023
The former PSG player was hospitalised today in Uruguay after being stabbed in the stomach during an argument at his home.
He has also suffered a broken collarbone.
✍️ @RMCsport pic.twitter.com/2BVoh73iyg
ഇറ്റാലിയൻ ക്ലബ്ബായ നാപോളിക്ക് വേണ്ടിയും ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ എന്നിവക്ക് വേണ്ടി കളിച്ച മുൻ അർജന്റീന താരം ലാവേസി 2007 മുതൽ 2016 വരെ അർജന്റീന സീനിയർ ടീമിന് വേണ്ടി 51 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 9 ഗോളുകൾ അർജന്റീന ദേശീയ ടീമിന് വേണ്ടി നേടിയ താരം 2014 ഫിഫ വേൾഡ് കപ്പ്, 2015, 2016 കോപ്പ അമേരിക്ക ടൂർണമെന്റുകളിലും ഫൈനലിൽ എത്തിയ അർജന്റീന ടീമിന്റെ ഭാഗമായിരുന്നു. 2019-ൽ ചൈനീസ് ക്ലബ്ബിലൂടെയാണ് ഫുട്ബോൾ കരിയറിന് അന്ത്യം കുറിച്ചത്.