ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ജേണലിസ്റ്റ് എന്ന് അറിയപ്പെടുന്ന എല്ലാവരുടെയും വിശ്വസ്തനായ ഇറ്റലിക്കാരനായ ഫാബ്രിസിയോ റൊമാനാണ് എല്ലാവർഷവും ഏറ്റവും മികച്ച ജേണലിസ്റ്റിനുള്ള അവാർഡുകൾ സ്വന്തമാക്കുന്നത്. ഗ്ലോബ് സോക്കർ അവാർഡിന്റെ ഏറ്റവും മികച്ച ഫുട്ബോൾ ജേണലിസ്റ്റുള്ള അവാർഡും ഇത്തവണ ഫാബ്രിസിയോ റൊമാനോ സ്വന്തമാക്കി.
അതേസമയം ചടങ്ങിന് എത്തിയ ഫാബ്രിസിയോ റൊമാനോയോട് റിപ്പോർട്ടർ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു പെർഫെക്ട് പ്ലെയർ എങ്ങനെയായിരിക്കണം എന്ന് ചോദിച്ചു. ലെഫ്റ്റ് ഫൂട്ട്, റൈറ്റ് ഫൂട്ട്, സ്പീഡ്, ഡ്രിബ്ലിംഗ്, ഫുട്ബോള്‍ ഇന്റലിജൻസ് എന്നീ അഞ്ച് വിഭാഗത്തിൽ അഞ്ചു താരങ്ങളുടെ പേരുകളാണ് ഫാബ്രിസിയോ റൊമാനോ പറഞ്ഞത്. ഫുട്ബോൾ ഇതിഹാസങ്ങളായ പെലയുടെയും മറഡോണയുടെയും പേരുകൾ ഫാബ്രിസിയോ കൂട്ടിച്ചേർത്തു.
Fabrizio Romano chooses his ideal player 👀pic.twitter.com/ooNht8HAS7
— LM🇦🇷⁸ (@Leo_messii_8) January 20, 2024
ലെഫ്റ്റ് ഫൂട്ടിൽ അർജന്റീന ഇതിഹാസമായ മറഡോണയുടെ പേര് പറഞ്ഞ ഫാബ്രിസിയോ റൊമാനോ റൈറ്റ് ഫുട്ടിൽ ബ്രസീലിയൻ ഇതിഹാസമായ പെലെയുടെ പേരാണ് പറഞ്ഞത്. സ്പീഡിന്റെ കാര്യത്തിൽ മറ്റൊരു ബ്രസീലിയൻ ഇതിഹാസമായ ഗരിഞ്ചയെയാണ് ഫാബ്രിസിയോ റൊമാനോ മുന്നോട്ട് വെച്ചത്. ഡ്രിബ്ലിങ്ങിന്റെ കാര്യത്തിൽ അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയെ തിരഞ്ഞെടുത്ത ഫാബ്രിസിയോ റൊമാനോ ഫുട്ബോൾ ഇന്റലിജൻസിന്റെ കാര്യത്തിൽ സ്പാനിഷ് താരം ആന്ദ്രേ ഇനിയസ്റ്റയെയാണ് തിരഞ്ഞെടുത്തത്.
👤 The perfect player by @FabrizioRomano:
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 20, 2024
Left foot – Maradona 🇦🇷
Right foot – Pele
Speed - Garrincha
Dribbling – Messi 🇦🇷
Football intelligence – Iniesta pic.twitter.com/lJA5341ph0
എന്നാൽ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയെ ഫാബ്രിസിയോ റൊമാനോ തിരഞ്ഞെടുത്തില്ല എന്ന് വിമർശനങ്ങളുണ്ട്. ലിയോ മെസ്സിയും പെലെയും മറഡോണയും ഗരിഞ്ചയും ഇനിയസ്റ്റയുമടങ്ങുന്ന ഒരു പെർഫെക്ട് പ്ലയെറിനെയാണ് ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ സൃഷ്ടിച്ചത്. ഇറ്റലി സ്വദേശിയായ ഫാബ്രിസിയോ റൊമാനോ പൂർണ്ണ വിശ്വാസതയോടെ ഫുട്ബോൾ വാർത്തകൾ പുറംലോകത്തിനു നൽകുന്നയാളാണ്.