2024 മാർച്ചിൽ നൈജീരിയയ്ക്കും ഐവറി കോസ്റ്റിനുമെതിരെ ഷെഡ്യൂൾ ചെയ്യുന്ന സൗഹൃദ മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ലയണൽ മെസ്സിയുടെ അർജൻ്റീനയോടെ ആവശ്യപെട്ട് ആരാധകർ.രണ്ട് AFCON ഫൈനലിസ്റ്റുകൾക്കെതിരായ ഗെയിമുകൾ ചൈനയിൽ നടക്കാനിരുന്നതാണ്, എന്നാൽ ഹോങ്കോംഗ് ഇലവനെതിരായ ഇൻ്റർ മിയാമിയുടെ സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാത്തതിനെത്തുടർന്ന് ഈ മത്സരങ്ങൾ റദ്ദാക്കി.
അർജൻ്റീനിയൻ ഇതിഹാസം ഹാംസ്ട്രിംഗ് പരിക്ക് കൈകാര്യം ആ മത്സരത്തിൽ കളിച്ചിരുന്നില്ല. മെസ്സിയുടെ അഭാവം ചൈനയിൽ നിന്നും വലിയയ അതൃപ്‌തി ഉണ്ടാക്കി.മൂന്ന് ദിവസത്തിന് ശേഷം ജപ്പാനിൽ വിസൽ കോബെയ്‌ക്കെതിരെ മെസ്സി കാലിച്ചതിനു ശേഷം വലിയ വിമർശനം ചൈനയിൽ നിന്നും ഉയർന്നു വരികയും ചെയ്തു.ഇത് ബീജിംഗിലെയും ഹോങ്കോങ്ങിലെയും ആരാധകരിൽ നിന്നും അധികാരികളിൽ നിന്നും വലിയ തിരിച്ചടിക്ക് കാരണമായി, ഒടുവിൽ അർജൻ്റീനയുടെ സൗഹൃദ മത്സരങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചു.
ഇപ്പോഴിതാ മാർച്ചിൽ നൈജീരിയയ്ക്കും ഐവറി കോസ്റ്റിനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി അർജൻ്റീന പുതിയ വേദി തേടുകയാണെന്നാണ് റിപ്പോർട്ട്. ലിയോ പാരഡിസോ പറയുന്നതനുസരിച്ച് (അൽബിസെലെസ്റ്റെ ടോക്ക് വഴി), അവർ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവയെ സാധ്യതയുള്ള വേദികളായി പരിഗണിക്കുന്നു. വരും ദിവസങ്ങളിൽ ഇതിനൊരു തീരുമാനം ഉണ്ടാവും.
(🌕) JUST IN: There is a verbal agreement to keep the opponents as Nigeria and Ivory Coast for the March friendly games. There are 4 possible venues: United States, Indonesia, Malaysia, and India – to be defined before the weekend. @leoparadizo 🚨🇦🇷 pic.twitter.com/f9M8zJKPz2
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 14, 2024
അർജന്റീനയെ ഇന്ത്യയെ കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങൾ കേരള ഗവൺമെന്റ് നേരത്തെ ആരംഭിച്ചിരുന്നു. 2025 അവസാനത്തിൽ അർജന്റീന കേരളത്തിലേക്ക് വരാനുള്ള സാധ്യതയുണ്ട് ,അതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നുള്ള കാര്യം കേരളത്തിന്റെ കായിക മന്ത്രി നേരത്തെ അറിയിച്ചിരുന്നു.