2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ മേഖല യോഗ്യത മത്സരങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് CONMEBOL ബുധനാഴ്ച പ്രഖ്യാപിച്ചു.നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇക്വഡോറിനെതിരെ സ്വന്തം തട്ടകത്തിൽ നേരിടുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാവും.ആദ്യ യോഗ്യതാ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ നേരിടും.
ആ മത്സരങ്ങളുടെ തീയതികളും വേദികളും ഇതുവരെ തീരുമാനിച്ചിട്ടില്ല. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് 48 ടീമുകൾ പങ്കെടുക്കുന്ന 2026 വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത് .നവംബറിൽ നടക്കുന്ന യോഗ്യതാ റൗണ്ടിന്റെ ആറാം റൗണ്ടിൽ ബ്രസീൽ അർജന്റീനയെ നേരിടും.നവംബറിൽ നടക്കുന്ന യോഗ്യതാ റൗണ്ടിന്റെ ആറാം റൗണ്ടിൽ ബ്രസീൽ അർജന്റീനയെ നേരിടും. 2025 മാർച്ചിൽ 14-ാം റൗണ്ടിൽ അർജന്റീന ബ്രസീലിനെ വീണ്ടും നേരിടും.
ബ്രസീലും അർജന്റീനയും തമ്മിൽ പോരാട്ടം നടക്കുന്നത് ആരാധകർക്ക് ആവേശമാണ്. ലോകകപ്പ് വിജയത്തോടെ ലാറ്റിനമേരിക്കയിലെ പ്രബലരായ ശക്തികളായി അർജന്റീന മാറിയിട്ടുണ്ട്. എന്നാൽ തങ്ങൾ തന്നെയാണ് ഇപ്പോഴും സൗത്ത് അമേരിക്കയിലെ ശക്തികേന്ദ്രമെന്നു തെളിയിക്കാൻ ബ്രസീലിനുള്ള അവസരമാണ് ഈ മത്സരം പുതിയ ഫോർമാറ്റ് പ്രകാരം ആറ് സൗത്ത് അമേരിക്കൻ ടീമുകൾക്ക് നേരിട്ട് സ്ഥാനങ്ങൾ ഉണ്ടായിരിക്കും, ഏഴാം സ്ഥാനത്തുള്ള ടീം പ്ലേ ഓഫിലൂടെ യോഗ്യത നേടും.
South American World Cup qualifying to start in September. By me for @AP_Sports. https://t.co/eVOpMVvp6T
— Mauricio Savarese (@MSavarese) March 15, 2023
കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ നാല് ടീമുകൾക്ക് ബർത്ത് ഉണ്ടായിരുന്നു, അഞ്ചാമത് ഒരു പ്ലേഓഫിലൂടെ യോഗ്യത നേടി.തെക്കേ അമേരിക്കൻ ടീമുകൾക്ക് യൂറോപ്യൻ ടീമുകളായി രണ്ടു തവണ മത്സരിക്കാനുള്ള അവസരം ഉണ്ടാവുമെന്നും CONMEBOL പറഞ്ഞു. കോപ്പ അമേരിക്കയ്ക്കും യൂറോപ്യൻ ചാമ്പ്യൻഷിപ്പിനും മുമ്പായി മാർച്ചിൽ രണ്ട് മത്സരങ്ങളും ജൂണിൽ രണ്ട് മത്സരങ്ങളും അടുത്ത വർഷം ഷെഡ്യൂൾ ചെയ്യുമെന്നും അറിയിച്ചു.
🚨🚨 OFFICIAL: Argentina’s World Cup 2026 qualifiers schedule has been revealed! 🇦🇷🏆
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 15, 2023
• September:
Home vs Ecuador 🇪🇨
Away vs Bolivia 🇧🇴
• October
Home vs Paraguay 🇵🇾
Away vs Peru 🇵🇪
• November:
– Home vs Uruguay 🇺🇾
– Away vs Brazil 🇧🇷
More in the photo 📸⬇️ pic.twitter.com/w6dfYMRn7h