ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്റെ മാസ്റ്റർ ക്ലാസ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീന എസ്റ്റാഡിയോ യുണിക്കോ മാഡ്രെ ഡി സിയുഡാഡസിൽ നടന്ന സൗഹൃദ മത്സരത്തിൽ കുറസാവൊക്കെതിരെ ഏഴു ഗോളിന്റെ ജയം നേടിയപ്പോൾ ആദ്യ പകുതിയിൽ മെസ്സി ഹാട്രിക്ക് നേടി.തന്റെ കരിയറിലെ 100 അന്താരാഷ്‌ട്ര ഗോളുകൾ മറികടന്ന് അദ്ദേഹം വാർത്തകളിൽ ഇടം നേടുകയും ചെയ്തു.
അതോടൊപ്പം സഹ താരം ഏഞ്ചൽ ഡി മരിയയോടുള്ള സ്നേഹവും മത്സരത്തിൽ കാണാൻ സാധിച്ചു.കളിയുടെ 78-ാം മിനിറ്റിൽ കുറസാവോ താരം കുക്കോ മാർട്ടിന പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ട് തോട്ടത്തിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. പെനാൽറ്റി എടുക്കാൻ 35 കാരനായ മെസ്സി ഡി മരിയയെ ക്ഷണിക്കുകയും യുവന്റസ് താരം അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഗോൾ നേടിയതിനു ശേഷമുള്ള ആഘോഷത്തിനിടെ മെസ്സിയും ഡി മരിയയും നീണ്ട ആലിംഗനം ചെയ്യുന്നത് കാണാമായിരുന്നു.
മെസ്സിയുടെ സഹ താരങ്ങളോടുള്ള സ്നേഹത്തെ ആരാധകർ പ്രശംസിക്കുകയും ചെയ്തു.20-ാം മിനിറ്റിൽ ജി.ലോ സെൽസോയുടെ അസിസ്റ്റിലൂടെ ലയണൽ മെസ്സി മത്സരത്തിന്റെ ആദ്യ ഗോൾ നേടി. 23-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അടുത്ത ഗോൾ നേടി, 33-ാം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ഗോളും നേടി. തുടർന്ന് എൻസോ ഫെർണാണ്ടസ് സ്‌കോർ 4-0ന് എത്തിച്ചു.
Messi is so unselfish, too unselfish. Like the Instagram playboy, he could have taken the PK and piled up a meaningless super hattrick but gives it to Di Maria who scores. 6-0 Argentina. pic.twitter.com/NLNAzrU2kR
— FCB Albiceleste (@FCBAlbiceleste) March 29, 2023
Di Maria so happy running to Messi and celebrating for giving him the penalty ❤️❤️ pic.twitter.com/ENARMa7M9J
— mx ⭐️⭐️⭐️ (@MessiMX30iiii) March 29, 2023
തുടർന്ന് 37-ാം മിനിറ്റിൽ മെസ്സി തന്റെ മൂന്നാമത്തെയും അർജന്റീനയുടെ അഞ്ചാമത്തെയും ഗോളും നേടി. ആദ്യപകുതിയിൽ അർജന്റീന 5-0ന് മുന്നിലെത്തി. 78-ാം മിനിറ്റിൽ ഡി മരിയയുടെ ഗോൾ പിറന്നു; 87-ാം മിനിറ്റിൽ ഗോൺസാലോ മോണ്ടിയേലിന്റെ സ്‌ട്രൈക്ക് അർജന്റീനയെ 7-0 വിജയത്തിലെത്തിച്ചു.
Leo give his friend to take the penalty🥰😘
— Albiceleste News 🏆 (@AlbicelesteNews) March 29, 2023
Ángel Di Maria scored on penalty 🔥🤩pic.twitter.com/7BPf0tbR6R
With this hattrick, Leo Messi reached 101 international goals & with his assist reached 156 G/A in 174 games,highest ever.
— İ (@leo_goat_messi) March 29, 2023
To think he also gave away his penalty to Di Maria 👏🏻 man just doesn't care about the records & still breaks em all.#Argentina | #Messi𓃵 pic.twitter.com/lY0Era5FxF
Messi giving the penalty to Di Maria to get in on the fun since he’s already on a hattrick…the best leader in football pic.twitter.com/fhbpe7rNeh
— 🔱ِ (@MbappeStyx) March 29, 2023