ഫിഫ വേൾഡ് കപ്പ് 2022 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ നാല് വര്ഷം കൂടുമ്പോലെത്തുന്ന കായിക മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്. ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തനിനേക്കാൾ ആവേശമാണ് കേരളത്തിലെ ഓരോ ഗ്രാമത്തിലും.ഫുട്ബോൾ എന്ന മനോഹരമായ കളിയെ ഞെഞ്ചിലേറ്റിയ മലയാളികൾ അവരുടെ ഇഷ്ട ടീമുകളുടെ വലിയ ബാനറുകളും കട്ട് ഔട്ടുകളും സ്ഥാപിക്കുന്ന തിരക്കിലാണ്.
കോഴിക്കോട് ജില്ലയിലെ പുള്ളാവൂരിലെ മെസ്സി -നെയ്മർ കട്ട് ഔട്ട് പോരാട്ടം ലോകശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. പുഴക്ക് നടുവിൽ അര്ജന്റീന ആരാധകർ ലയണൽ മെസ്സിയുടെ കൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ചത്.എന്നാൽ അതിനു മറുപടിയായി ഇരട്ടി വലിപ്പമുള്ള നെയ്മറുടെ കട്ട് ഔട്ട് സ്ഥാപിച്ച് ബ്രോഡി ലഫന്സ് മറുപടി നൽകി.എന്നാൽ അത് നോക്കി നിൽക്കാൻ ക്രിസ്ത്യാനോ ആരാധകർക്ക് സാധിച്ചില്ല.താമരശ്ശേരി പരപ്പൻപൊയിലിലാണ് പോർചുഗീസ് സൂപ്പർ താരത്തിന്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ട് ഉയർന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ് കൂട്ടായ്മയായ സി.ആർ 7 പരപ്പൻപൊയിലാണ് കട്ടൗട്ട് സ്ഥാപിച്ചത്.പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ കിക്കെടുക്കാനായി തയ്യാറെടുത്ത് നില്‍ക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയില്‍ ശ്രദ്ധേയമാകുന്നത്. ഇതോടെ മെസി-നെയ്‌മര്‍-റൊണാള്‍ഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി. ഫിഫ ലോകകപ്പിന് മുമ്പ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന കാഴ്‌ചയാവുകയാണ് ഇത്.ഒരേയൊരു രാജാവ് എന്ന കാപ്ഷനോടെയുള്ളതാണ് കട്ട് ഔട്ട്.
A 45 feet CR7 cutout
— Goatnaldo (@crseven7sui) November 4, 2022
📍Kerala, India pic.twitter.com/ZqY6OXfwaD
ഖത്തറിൽ വലിയ പ്രതീക്ഷയോടെയാണ് സൂപ്പർ താരങ്ങളായ നെയ്മറും റൊണാൾഡോയുടെ മെസ്സിയുമെത്തുന്നത്. നെയ്മറും മെസ്സിയും ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇപ്പൊ കടന്നു പോയികൊണ്ടിരിക്കുന്നത്.എന്നാൽ ഏറ്റവും മോശം സമയത്തിലൂടെയാണ് ക്രിസ്റ്റ്യാനോ കടന്നു പോകുന്നത്. അഞ്ചാം വേൾഡ് കപ്പ് കളിക്കുന്ന മെസ്സിയും റൊണാൾഡോയും കിരീടം നേടാൻ എന്ന ഉറച്ച വിശ്വാസത്തിലാണ് ഇറങ്ങുന്നത്. മൂന്നാം വേൾഡ് കപ്പിനിറങ്ങുന്ന നെയ്മർക്ക് 2002 നു ശേഷം വീണ്ടും ബ്രസീലിനു കിരീടം നേടികൊടുക്ക എന്ന ലക്ഷ്യമാണുളളത്.