ഫ്രഞ്ച് ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടി മുന്നേറുകയാണ് പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ ലില്ലയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് പാരീസ് ക്ലബ് പരാജയപ്പെടുത്തിയത്.ലീഗിലിന്റെ തടക്കത്തതിൽ നടന്ന മത്സരത്തിൽ ലയണൽ മെസി,നെയ്മർ, കെയ്ലിൻ എംബാപെ സംഖ്യം മിന്നുന്ന ഫോമിലേക്കുയർന്നതോടെയാണ് പിഎസ്ജി വൻ ജയം നേടിയത്.
എംബാപെ ഹാട്രിക്ക് നേടി. നെയ്മർ രണ്ട് ഗോൾ നേടുകയും മൂന്ന് അസിസ്റ്റും സ്വന്തമാക്കി.. മെസിയും അഷ്റഫ് ഹക്കീമിയും ഓരോ ഗോൾ വീതം നേടി. ലീലിന്റെ ആശ്വാസഗോൾ ജൊനാഥൻ ബാംബയുടെ വകയായിരുന്നു. മത്സരം ആരംഭിച്ച് എട്ടാം സെക്കൻഡിൽ മെസ്സിയുടെ പാസിൽ നിന്നും എംബപ്പേ ആദ്യ ഗോൾ നേടി.ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോളായി ഇത് മാറി. 27ആം മിനുട്ടിൽ മെൻഡസിന്റെ പാസിൽ നിന്നും മെസ്സി ഗോൾ നേടിയതോടെ സ്കോർ 2 -0 ആയി മാറി.9ആം മിനുട്ടിൽ നെയ്മറുടെ പാസിൽ നിന്നും ഹാകിമിഗോൾ നേടി.
43 ആം മിനുട്ടിൽ നെയ്മർ നേടിയ ഗോളോടെ 4 – 0 എന്ന സ്കോറിൽ ആദ്യ പകുതി അവസാനിപ്പിച്ചു. 52 ആം മിനുട്ടിൽ വീണ്ടും പാരിസിന് വേണ്ടി ഗോൾ നേടി.54 ആം മിനുട്ടിൽ ബാംബ ലില്ലെക്കായും ഒരു ഗോൾ നേടി 66ആം മിനുട്ടിൽ നെയ്മറുടെ അസ്സിസിറ്റിൽ നിന്നും എംബപ്പേ തന്റെരണ്ടമത്തെ ഗോൾ നേടി . 87 ആം മിനുട്ടിൽ വീണ്ടും നെയ്മറുടെ പാസിൽ നിന്നും ഗോൾ നേടി ഫ്രഞ്ച് സൂപ്പർട് താരം ഹാട്രിക് തികച്ചു.ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും 17 ഗോളുകളാണ് പിഎസ്ജി അടിച്ചു കൂട്ടിയത്.
ലാ ലിഗയിൽ ബാഴ്സലോണയും മിന്നുന്ന വിജയം നേടി. റയൽ സോസിദദിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വീഴ്ത്തിയത്. ബാഴ്സയ്ക്കായി റോബർട്ട് ലെവൻഡോവ്സ്കി രണ്ട് ഗോൾ നേടി. ഓസ്മെൻ ഡെംബേലെ, അൻസു ഫാറ്റി എന്നിവരും ബാഴ്സയ്ക്കായി വലകുലുക്കി.സബ്ബായി വന്ന് രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയ അൻസു ഫതിയാണ് ഇന്ന് കളിയുടെ ഗതി മാറ്റിയത്. ഒന്നാം മിനുട്ടിൽ തന്നെ ലെവെഡോസ്കിയിലൂടെ ബാഴ്സലോണ മുന്നിലെത്തി. എന്നാൽ ആറാം മിനുട്ടിൽ ഇസാകിന്റെ ഗോളിൽ സോസിഡാഡ സമനില പിടിച്ചു.
66 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഫാത്തിയുടെ അസ്സിസ്റ്റിൽ നിന്നും ഡെംബലെ നേടിയ ഗോളിൽ ബാഴ്സ ലീഡ് നേടി. 68 ആം മിനുട്ടിൽ ഫാത്തി ഒരുക്കിയ അവസരം ഗോളാക്കി മാറ്റി ലെവെഡോസ്കി ബാഴ്സയുടെ ലീഡ് ഉയർത്തി.79ആം മിനുട്ടിൽ അൻസു ഫതിയുടെ ഗോൾ കൂടെ വന്നതോടെ ബാഴ്സയുടെ വിജയം പൂർത്തിയായി. ലാ ലിഗയിലെ തന്നെ മറ്റൊരു പ്രധാന മത്സരത്തിൽ അത്ലെറ്റിക്കോ മഡ്രിഡ് തോൽവി വഴങ്ങി. വിയ്യാറയലാണ് അത്ലെറ്റിക്കോയെ വീഴ്ത്തിയത്. യെറെമി പിനോ, ജെറാർഡ് മൊറേനോ എന്നിവരാണ് വിയ്യാറയലിനായി വലകുലുക്കിയത്.
ഇറ്റലിയിലെ സെരി എയിൽ നിലവിലെ ചാമ്പ്യന്മാരായ എസി മിലാനെ അറ്റലാന്റെ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. അറ്റലാന്റയ്ക്കായി റസ്ലൻ മാലിനോവ്സ്കിയും മിലാനായി ഇസ്മായിൽ ബെന്നാസറുമാണ് ഗോളുകൾ നേടിയത്. 29 മത്തെ മിനിറ്റിൽ മഹലെയുടെ പാസിൽ നിന്നും സ്ലൻ മലിനിസ്കോവി നേടിയ ഗോളിൽ അറ്റലാന്റ മുന്നിലെത്തി.68 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സിസ് സലമേകർസിന്റെ പാസിൽ നിന്നു ഇസ്മയിൽ ബെനാസറിന്റെ ഗോളിൽ മിലാൻ സമനില പിടിച്ചു. മറ്റൊരു മത്സരത്തിൽ നാപോളി മോൻസയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടിത്തി.ഖ്വിച ക്വരാറ്റ്സ്ഖേലിയ (35′, 62′)വിക്ടർ ഒസിംഹെൻ (45’+2′)കിം മിൻ-ജെ (90’+3′) എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്.