‘പ്രതിരോധത്തിലെ കരുത്തർ’ : ലാ ലിഗയിൽ പുതിയ റെക്കോർഡ്ക്കുറിച്ച് ബാഴ്സലോണ

സ്പാനിഷ് ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ എഫ്‌സി ബാഴ്‌സലോണ ഞായറാഴ്ച പുതിയ ലീഗ് റെക്കോർഡ് സ്ഥാപിച്ചു. കാഡിസിനെ 2-0ന് തോൽപ്പിച്ച് കറ്റാലൻ ടീം മറ്റൊരു ക്ലീൻ ഷീറ്റ് നിലനിർത്തി. എഫ്‌സി ബാഴ്‌സലോണ ഈ സീസണിൽ 7 ഗോളുകൾ മാത്രം വഴങ്ങി സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ ഒരു പുതിയ പ്രതിരോധ റെക്കോർഡ് അടയാളപ്പെടുത്തി.

കാഡിസിനെതിരായ വിജയത്തോടെ ലാ ലിഗ ടേബിളിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമായി ഉറപ്പിച്ചിരിക്കുകായണ്‌.രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായി എട്ടു പോയിന്റിന്റെ വ്യത്യസ്തമാണ് ബാഴ്സയ്ക്കുള്ളത്.ഈ സീസണിൽ 17 തവണയാണ് എഫ്‌സി ബാഴ്‌സലോണക്കെതിരെ എതിരാളികൾക്ക് ഗോൾ നേടാൻ സാധിക്കാതിരുന്നത്.അവർ ഇപ്പോൾ 7 ഗോളുകൾ വഴങ്ങി, ഇത് 22 മത്സരങ്ങൾക്ക് ശേഷം പുതിയ ലാ ലിഗ റെക്കോർഡാണ്. അവർ വഴങ്ങിയ 7 ഗോളുകളിൽ അവസാനത്തേത് ഒക്ടോബറിൽ റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോയിലാണ് പിറന്നത്.

ലിഗ ഫുട്ബോളിന്റെ ഒരു സമ്പൂർണ്ണ സീസണിലെ എക്കാലത്തെയും പ്രതിരോധ റെക്കോർഡ് വെറും 15 ഗോളുകൾ വഴങ്ങിയതാണ്.1931/32 ലും 1932/33 ലും റയൽ മാഡ്രിഡ് തുടർച്ചയായി രണ്ട് തവണ ചെയ്തു. എന്നിരുന്നാലും റയലിന്റെ ഈ സ്ഥിതിവിവരക്കണക്കുകൾ ആധുനിക യുഗവുമായി താരതമ്യം ചെയ്യാൻ കഴിയില്ല, കാരണം അക്കാലത്ത് 18 കളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.38-ഗെയിം ലീഗ് സീസണിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനം 2015/16 ൽ അത്‌ലറ്റിക്കോയുടെതായിരുന്നു.ആ സീസണിൽ അവർ 18 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

പുതിയ റെക്കോർഡ് സൃഷ്ടിക്കാൻ ബാഴ്സക്ക് 16 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ കുറവ് വഴങ്ങിയാൽ മതിയാവും. ബാഴ്സയുടെ കാര്യങ്ങൾ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്, പക്ഷേ സീസൺ ദൈർഘ്യമേറിയതാണ്, മാത്രമല്ല ലാ ലിഗ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡ് ബാഴ്‌സലോണയ്ക്ക് സ്ഥാപിക്കാൻ കഴിയുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.

Rate this post
Fc Barcelona