ആഴ്സനൽ ഇതിഹാസത്തെ റാഞ്ചാൻ എഫ്സി ഗോവ; പക്ഷെ,,,

ബാഴ്‌സയുടെ ഇതിഹാസ താരം ആന്ദ്രെസ് ഇനിയേസ്റ്റയെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തിയിരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മാർഗല്ലോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇനിയേസ്റ്റയുടെ ഏജന്റുമായി മോഹൻ ബഗാൻ അധികൃതർ സംസാരിച്ചെന്നും എന്നാൽ താരം ആവശ്യപ്പെട്ട തുക വളരെ വലുതായതിനാൽ ബഗാൻ നീക്കത്തിൽ നിന്നും പിന്നോട്ട് പോകുകയായിരുന്നു. ഏതാണ്ട് 66 കോടി രൂപയാണ് ഇനിയേസ്റ്റ ആവശ്യപ്പെട്ടത്.എന്നാൽ ഇനിയേസ്റ്റയെ മാത്രമല്ല, ആഴ്‌സനലിനെ ഇതിഹാസ താരമായ സാന്റി കസ്‌റോളയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ ശ്രമം നടത്തിയതായും മാർക്കസ് മാർഗല്ലോ റിപ്പോർട്ട് ചെയ്യുന്നു.

എഫ്സി ഗോവയാണ് കസ്‌റോളയെ സ്വന്തമാക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ഗോവ ഈ നീക്കം നടത്തിയത്. എന്നാൽ കസ്‌റോള ആവശ്യപ്പെട്ട തുക ഉയർന്നതോടെ ഗോവ ഈ നീക്കത്തിൽ നിന്നും പിന്നോട്ട് പോകുകയായിരുന്നു. ഗോവയുമായുള്ള നീക്കം നടക്കാതെ വന്നതോടെ കസ്‌റോള തന്റെ ബാല്യകാല ക്ലബായ റയൽ ഒവീഡോയിലേക്ക് കൂടുമാറുകയിരുന്നു. 38 കാരനായ കസ്‌റോള നീണ്ട 6 സീസണുകളിൽ ആഴ്‌സണലിന് വേണ്ടി കളിച്ച താരമാണ്. ലാലിഗ ക്ലബ്ബുകളായ വിയ്യ റയൽ, മലാഗ തുടങ്ങിയ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.

ഒരു പക്ഷെ താരത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഗോവയുടെ ജനപ്രീതി ഇനിയും ഉയർന്നേനെ. അലക്‌സാണ്ടറോ ഡെൽ പീറോ, അനെൽക, മലൂദ, ടിം കാഹിൽ, ദിദിയർ സാക്കോറ, അസ്മോഹ് ഗ്യാൻ തുടങ്ങിയ ഇതിഹാസ താരങ്ങൾ ഐഎസ്എല്ലിലെ വ്യത്യസ്ത ടീമുകൾക്കായി കളിച്ചിട്ടുണ്ട്. കൂടാതെ ദ്രോഗ്ബ, മരിയോ മാൻസുക്കിച്ച് തുടങ്ങിയ വമ്പൻ താരങ്ങൾക്ക് വേണ്ടിയും ഐഎസ്എൽ ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയിരുന്നു. അത്തരത്തിൽ ഐഎസ്എൽ ക്ലബ്ബുകൾ ശ്രമം നടത്തിയ താരങ്ങളിൽ ഇപ്പോൾ ഇനിയേസ്റ്റയും കസ്‌റോളയും ഉൾപ്പെടുന്നു.

1.5/5 - (2 votes)