കാര്യങ്ങൾ കൈവിട്ടു പോകുന്നു,വൽവർഡെയെ കാത്തിരിക്കുന്നത് വിലക്കോ? വിയ്യാറയൽ താരം പോലീസ് കേസാക്കി

കഴിഞ്ഞദിവസം റയൽ മാഡ്രിഡ്-വിയ്യാറയൽ തമ്മിൽ നടന്ന ലാലിഗ മത്സരത്തിനുശേഷമാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്.മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റിരുന്നു. മത്സരശേഷം ബസ് പാർക്കിൽ റയൽ താരം വിയ്യാറയൽ താരത്തെ ആക്രമിക്കുകയായിരുന്നു.

മുൻപ് നടന്ന മത്സരത്തിനിടയിൽ തന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് ആരും കേൾക്കാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള കമന്റ് നടത്തി എന്ന് ആരോപിച്ചായിരുന്നു വിയ്യാറയൽ താരമായ ബെയ്നയെ ബെർണാബ്യു പാർക്കിംഗ് ഏരിയയിൽ വെച്ച് റയൽ മാഡ്രിഡിന്റെ ഉറുഗ്വേ താരം വൽവർഡെ ആക്രമിച്ചത്.

മത്സരം കഴിഞ്ഞ് സ്റ്റേഡിയത്തിന് പുറത്തായതിനെ തുടർന്ന് ഇതിൽ സ്പോർട്സ് കൗൺസിലിന് കാര്യങ്ങൾ തീരുമാനിക്കാനോ ചർച്ച ചെയ്യാനോ കഴിയില്ല, അതുകൊണ്ടുതന്നെ വിയ്യാറയൽ താരം റയൽ മാഡ്രിഡ് താരത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ബെയ്നിന്റെ മുഖത്ത് ഇടി കിട്ടിയതിനുശേഷം നീര് വന്ന രൂപത്തിൽ ആയിരുന്നു.

വിയ്യാറയൽ ക്ലബ് തങ്ങളുടെ താരത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കളിക്കിടയിലോ ഗ്രൗണ്ടിലോ നടന്ന കുറ്റമായിരുന്നെങ്കിൽ ചില മത്സരങ്ങളിലെ വിലക്കോ, പിഴയോ ചുമത്തുകയാണ് സാധാരണ ചെയ്യുക. എന്നാൽ ഇത് ക്രിമിനൽ കേസ് ആയതുകൊണ്ട് കുറ്റം തെളിഞ്ഞാൽ ഫുട്ബോളിൽ നിന്നും വിലക്കും,തടവും ഉൾപ്പെടെയുള്ള വലിയ ശിക്ഷാനടപടികൾ ഉറുഗ്വേ താരം നേരിടേണ്ടി വരും.

ഈ വർഷം ആദ്യം കോപ്പ ഡൽ റെ മത്സരത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് വൽവർഡെ ആരോപിക്കുന്നത്. തന്റെഭാര്യ ഗർഭിണിയായിരിക്കെ ഗർഭസ്ഥശിശുവിന് ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്ന് വൽവർടെ വ്യക്തമാക്കിയിരുന്നു.❛നീ കരഞ്ഞോ നിന്റെ കുട്ടി ജനിക്കില്ല❜ എന്ന് വിയ്യാറയൽ താരമായ ബേയ്ൻ കളിക്കിടെ പറഞ്ഞു എന്നാണ് റയൽ മാഡ്രിഡ് താരം ആരോപണം ഉന്നയിക്കുന്നത്.എന്നാൽ ഇത് പൂർണ്ണമായും ബെയ്ന നിഷേധിച്ചിട്ടുണ്ട്.

Rate this post