കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഉടനീളം പരിക്കുകൾ വില്ലനായി കൊണ്ടിരിക്കുകയാണ്.സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പരിക്ക് മൂലം പല താരങ്ങളും നഷ്ടമായി. ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയോയായിരുന്നു ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തായ ആദ്യ കളിക്കാരൻ. അതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം എന്ന് ആരാധകർ വിശേഷിപ്പിച്ച ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയും പരിക്കേറ്റ് പുറത്ത് പോയിരുന്നു.
ലൂണക്ക് പകരമായി യൂറോപ്പിൽ നിന്നും പുതിയ താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു വിദേശ താരം കൂടി പരിക്ക് മൂലം ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഘാന താരം ക്വാമെ പെപ്രയ്ക്ക് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ’പെപ്രയ്ക്ക് പകരമായി ഗോളുകളത്തിലേക്ക് ലോണിൽ പോയ ജസ്റ്റിൻ ഇമ്മാനുവലിന്റെ ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിച്ചിട്ടുണ്ട്.
പരിക്കേറ്റ അഡ്രിയാന്‍ ലൂണക്ക് പകരം സൈന്‍ ചെയ്ത വിദേശ താരം ഫെഡോര്‍ സെര്‍നിച് കൊച്ചിയില്‍ എത്തി. താരം ഉടന്‍ ടീമിനൊപ്പം പരിശീലനം ആരംഭിക്കും. അടുത്ത ആഴ്ച പുനരാരംഭിക്കുന്ന ഐ എസ് എല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച് സ്ക്വാഡില്‍ ഫെഡോര്‍ ഉണ്ടാവും. സൂപ്പര്‍ കപ്പ് ആരംഭിക്കും മുമ്പ് ബ്ലാസ്റ്റേഴ്സ് ഫെഡോറിനെ സൈന്‍ ചെയ്തിരുന്നു എങ്കിലും വിസ നടപടികള്‍ വൈകിയതിനാല്‍ താരത്തിന് സൂപ്പര്‍ കപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. അടുത്ത മാസം പുനരാരംഭിക്കുന്നു ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ താരം കളിക്കും എന്നാണ് പ്രതീക്ഷ .
32കാരൻ അറ്റാക്കില്‍ പല പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിനായാണ് കളിച്ചത്. മുമ്പ് റഷ്യന്‍ ക്ലബ്ബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡും അണിഞ്ഞിട്ടുണ്ട്.
ലിത്വാനിയന്‍ മാതാപിതാക്കളുടെ മകനായി റഷ്യയില്‍ ജനിച്ച സിര്‍നിച്ച് 2007ലാണ് ലിത്വാനിയയില്‍ പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്.2018ല്‍ റഷ്യന്‍ ക്ലബ്ബായ ഡൈനമോ മോസ്കോയിലെത്തിയ സിര്‍നിച്ച് 2019ല്‍ ലോണില്‍ എഫ് സി ഓറന്ബര്ഗിനായി കളിച്ചു. 2020ല്‍ പഴയ ക്ലബ്ബായ ജാഗിലോണിയ ബയാസ്റ്റോക്കിലെത്തിയ താരം ദേശീയ കുപ്പായത്തില്‍ 82 മത്സരങ്ങളില്‍ നിന്ന് 12 ഗോള്‍ നേടി.ലെഫ്റ്റ് വിങര്‍ പൊസിഷനിലാണ് ക്ലബ്ബിനായി തിളങ്ങിയതെങ്കിലും സെന്റര്‍ ഫോര്‍വേര്‍ഡായും സിര്നിച്ചിന് കളിക്കാനാവും.