പരിക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വേൻ സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരമായി ലിത്വാനിയൻ ഫോർവേഡ് ഫെഡോർ സെർണിച്ചിനെയാണ് കേരളം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.32 കാരനായ താരം 2023-24 സീസണിന്റെ അവസാനം വരെ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.82 മത്സരങ്ങളിൽ ലിത്വാനിയക്കുവേണ്ടി കളത്തിലിറങ്ങിയ താരം കഴിഞ്ഞ ആഴ്ച കേരളത്തിൽ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു.
നാളെ ഒഡിഷാക്കെതിരെ നടക്കുന്ന മത്സരത്തിൽ ഫെഡോർ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സംസാരിച്ച സെർണിച്ച് കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ലീഗിനെയും ക്കുറിച്ച് സംസാരിച്ചു.”സത്യം പറഞ്ഞാൽ ഒരു ക്ലബ്ബിലും എന്നെ ഇത് പോലെ സ്വാഗതം ചെയ്തതായി ഞാൻ ഓർക്കുന്നില്ല.അത് വളരെ നല്ലതായിരുന്നു. എയർപോർട്ടിൽ നിന്ന് ആരാധകർ എന്നെ സ്വീകരിച്ചപ്പോൾ ഞാൻ ശരിക്കും വികാരാധീനനായി”ഫെഡോർ പറഞ്ഞു.”കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഏറ്റവും മികച്ചതെന്ന് ഞാൻ നേരത്തെ കേട്ടിരുന്നു, ഞാൻ ഇത് വരെ സ്റ്റേഡിയം കണ്ടിട്ടില്ല,ആ അത്ഭുതകരമായ അന്തരീക്ഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Fedor Černych 🗣️ "To be honest I don't remember in any club that somebody welcomed me like here, it was really nice. Starting from the airport with the fans, I was really emotional. I don't know what to do, you know, to clap, to chant with them" #KBFC
— KBFC XTRA (@kbfcxtra) January 31, 2024
“ഞാൻ കരോലിസുമായി സംസാരിക്കുമ്പോൾ, അദ്ദേഹം എന്നോട് ഇൻസ്റ്റാഗ്രാമിനെക്കുറിച്ച് ചോദിച്ചു. സൈനിങ് കഴിഞ്ഞാൽ ഞങ്ങൾ അത് ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് അദ്ദേഹം പറഞ്ഞു.നിങ്ങൾക്ക് ഇരുപത്തിനായിരമോ മുപ്പത്തിനായിരമോ ഫോളോവേഴ്സ് ഉണ്ടാകും എന്ന് പറഞ്ഞു , എന്നാൽ എന്നാൽ ഒപ്പിട്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ അത് 50,000 ആയി.ഏറ്റവും വലിയ ആരാധകക്കൂട്ടമുള്ള ലിത്വാനിയയിലെ മൂന്നാമത്തെ കായികതാരമാണെന്ന് ഞാൻ കരുതുന്നു, NBA കളിക്കാർക്ക് മാത്രമേ കൂടുതൽ ഉള്ളൂ’ ഫെഡോർ പറഞ്ഞു.
Fedor Černych 🗣️ "I already knew about the league because a lot of years ago if you remember, Josu was playing here & I was playing with him in Poland & we were speaking about Kerala Blasters, he was always positive about the place & fans." #KBFC pic.twitter.com/wjtW06W5q9
— KBFC XTRA (@kbfcxtra) January 31, 2024
“എനിക്ക് ലീഗിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു, കാരണം ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ജോസു ഇവിടെ കളിക്കുകയായിരുന്നു, ഞാൻ അദ്ദേഹത്തോടൊപ്പം പോളണ്ടിൽ കളിക്കുകയായിരുന്നു, ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചാണ് സംസാരിക്കുന്നത്, സ്ഥലത്തെയും ആരാധകരെയും കുറിച്ച് അദ്ദേഹം എപ്പോഴും പോസിറ്റീവായിരുന്നു” അദ്ദേഹം പറഞ്ഞു.ഞങ്ങൾക്ക് ഇതുപോലെ തുടരാനും സീസൺ ഒന്നാം സ്ഥാനത്ത് അവസാനിപ്പിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും ഫെഡോർ പറഞ്ഞു.