ഫിഫ ബെസ്റ്റ്: ഷോർട്ട് ലിസ്റ്റ് എത്തി, അർജന്റീനയിൽ നിന്നും മാത്രം രണ്ടു താരങ്ങൾ. ലോകകപ്പ് പരിഗണിക്കില്ല

ഈ വർഷത്തെ ഫിഫ ബെസ്റ്റ് അവാർഡിനുള്ള നാമനിർദേശം ചെയ്യപ്പെട്ട താരങ്ങളുടെ ഷോർട് ലിസ്റ്റ് പുറത്ത് വന്നു. ആരാധകർ ഏറെ ഉറ്റുനോക്കുന്ന മികച്ച പുരുഷ താരത്തിനായുള്ള അവാർഡ് നോമിനേഷനിൽ പ്രധാന താരങ്ങളെല്ലാം ഉൾപ്പെട്ടിട്ടുണ്ട്.സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ഷോർട് ലിസ്റ്റിലെ ശ്രദ്ധാ കേന്ദ്രം. അവാർഡിന് മെസ്സിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹലാണ്ട്‌, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരും ഷോർട്ട് ലിസ്റ്റിലുണ്ട്.

ലയണൽ മെസ്സിക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രബിൽ നേടിയ ജൂലിയൻ അൽവാരസാണ് ഷോർട് ലിസ്റ്റിൽ ഇടം പിടിച്ച മറ്റൊരു അർജന്റീന താരം. സിറ്റിക്കൊപ്പം ട്രബിൽ ഉയർത്തിയ കെവിൻ ഡി ബ്രൂയിൻ, ഇക്കായ് ഗുൺഡോഗൻ, റോഡ്രി, ബെർണാണ്ടോ സിൽവ എന്നിട്ട് എന്നിവരും പട്ടികയിലുണ്ട്.

എന്നാൽ കഴിഞ്ഞ ലോകകപ്പിലെ പ്രകടനം അവാർഡ് നിർണയത്തിൽ പരിഗണിക്കില്ല. 2022 ഡിസംബർ 19 മുതൽ ഓഗസ്റ്റ് 20 വരെയുള്ള താരങ്ങളുടെ പ്രകടനമാണ് അവാർഡിൽ പരിഗണിക്കുക എന്നതിനാൽ കഴിഞ്ഞ സീസണിൽ ട്രബിൽ നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്കാണ് മികച്ച പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റിൽ മുൻ തൂക്കം.

മികച്ച പുരുഷ താരത്തിനുള്ള അവർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട താരങ്ങൾ: ലയണൽ മെസ്സി, ജുലിയൻ അൽ വാരസ്, മാർസെലോ ബ്രോസോവിച്ച്, കെവിൻ ഡി ബ്രൂയിൻ, ഇക്കായ് ഗുൻഡോഗൻ, ഏർലിംഗ് ഹാലണ്ട്‌, റോഡ്രി, ഖവരൽസ്കിയ, കിലിയൻ എംബാപ്പെ, വിക്ടർ ഒസിമാൻ, ഡെക്ലാൻ റൈസ്, ബെർണാണ്ടോ സിൽവ.

Rate this post