‘മാരക്കാന സ്റ്റേഡിയത്തിലെ ആരാധകരുടെ ഏറ്റുമുട്ടൽ’ : അർജന്റീന ബ്രസീൽ ഫുട്ബോൾ ഫെഡറേഷനുകൾക്ക് പിഴ ചുമത്തി ഫിഫ | FIFA Fines Brazilian and Argentina

അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ ബ്രസീലിയൻ, അർജന്റീന ഫുട്ബോൾ ഫെഡറേഷനുകളിൽ നിന്ന് കനത്ത പിഴ ഈടാക്കിയിരിക്കുകയാണ്. നവംബറിൽ ബ്രസീലിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആരാധകർ തമ്മിലുണ്ടായ കലഹത്തിന്റെ പശ്ചാത്തലത്തിലാണ് പിഴ ചുമത്തിയത്.

ഇതിനെത്തുടർന്ന് മത്സരത്തിന്റെ കിക്കോഫ് വൈകുകയും ചെയ്തു .റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിനകത്തും പരിസരത്തും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയപ്പോയേഴാണ് പോലീസ് ഇടപെട്ടത്.സ്റ്റേഡിയത്തിനുള്ളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഫിഫ അച്ചടക്ക സമിതി ബ്രസീലിന് 50,000 സ്വിസ് ഫ്രാങ്ക്($59,000 പിഴ ചുമത്തി. മറുവശത്ത് അർജന്റീനയ്ക്ക് 20,000 സ്വിസ് ഫ്രാങ്ക് ($ 23,000) പിഴയായി ലഭിച്ചു.മുൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആരാധകരുടെ മോശം പെരുമാറ്റം കാരണം വിവേചന വിരുദ്ധ വിദ്യാഭ്യാസ പദ്ധതികൾക്കായി 50,000 സ്വിസ് ഫ്രാങ്കുകൾ ($ 59,000) ചെലവഴിക്കാൻ അർജന്റീനയ്ക്ക് ഉത്തരവിട്ടു.

പിഴയ്‌ക്കൊപ്പം അടുത്തതായി നടക്കുന്ന അർജന്റീനയുടെ ഹോം മത്സരത്തിന് ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഫിഫ. അർജന്റീന ദേശീയ ടീമിന് മോശമായ പ്രവർത്തനങ്ങൾ കാരണമാണ് ഈ ഉപരോധങ്ങൾ ഫിഫ ഏർപ്പെടുത്തിയിരിക്കുന്നത്. അർജന്റീനയുടെ അടുത്ത ഹോം മത്സരത്തിൽ പകുതി കാണികളെ മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്ക് കയറ്റാൻ ഫിഫ അനുമതി നൽകിയിട്ടുളൂ.ഇത്തരം ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ കാരണമായി ഫിഫ ചൂണ്ടിക്കാണിച്ചത് ഇക്വഡോറിനെതിരായ മത്സരത്തിലെ ആരാധകരുടെ വിവേചനം, ഉറുഗ്വക്കെതിരായ മത്സരത്തിൽ മൈതാനത്തിലെ അധിനിവേശം, ബ്രസീലിനെതിരായ മത്സരത്തിലെ ക്രമക്കേട് എന്നിവയാണ്.

റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടൽ കാരണം നവംബറിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫ് 27 മിനിറ്റ് വൈകി.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് സ്വന്തം തട്ടകത്തിൽ ആദ്യമായി തോൽവി സമ്മാനിച്ച് അർജന്റീന 1-0ന് വിജയിച്ചു.10 ടീമുകളുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീനയാണ് മുന്നിൽ. മൂന്ന് തോൽവികളോടെ ആറാം സ്ഥാനത്താണ് ബ്രസീൽ.

5/5 - (1 vote)