❝A myth. A legend. A machine. Thank you, Cristiano❞ : ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിടവാങ്ങൽ നൽകി ഫിഫ |Qatar 2022
ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച മൊറോക്കോയോട് 1-0ന് പരാജയപ്പെട്ട് പുറത്തായതോടെ ക്രിസ്ത്യാനോ റൊണാൾഡോയുടെ വേൾഡ് കപ്പ് കപ്പ് സ്വപ്‌നങ്ങൾ അവസാനിച്ചിരിക്കുകയാണ്. മത്സര ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് 37 കാരൻ മൈതാനം വിട്ടത്.
സ്റ്റാർ ഫോർവേഡിന്റെ അവസാന ലോകകപ്പ് മത്സരവും ഫുട്ബോളിലെ ഏറ്റവും വലിയ കിരീടം നേടാനുള്ള അവസാന അവസരവും ഇതായിരുന്നു. മൊറോക്കോയ്‌ക്കെതിരെ പകരക്കാരനായാണ് പോർച്ചുഗീസ് താരം ഇറങ്ങിയത് എങ്കിലും ടീമിന്റെ തോൽവി ഒഴിവാക്കാൻ സാധിച്ചില്ല.കളിക്കിടയില്‍ ഒറ്റപ്പെട്ടുപോയ ക്രിസ്റ്റിയാനോ മത്സരശേഷം മൈതാനത്തും ഏകാന്തത അനുഭവിച്ചു. ഗ്രൗണ്ടില്‍ നിന്നും മുട്ടുകുത്തി ഇരുന്ന് മുഖം പൊത്തിയും അദ്ദേഹം കരഞ്ഞു. അയാളുടെ മഹത്വമറിയുന്ന മൊറോക്കന്‍ താരങ്ങള്‍ ആശ്വസിപ്പിക്കാന്‍ അടുത്തെത്തി. പക്ഷേ കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമില്‍ നിന്ന് ഒരാളെ പോലും അദ്ദേഹത്തിന്റെ തൊട്ടടുത്ത് കണ്ടില്ല.
ഒടുവില്‍ കരച്ചില്‍ നിയന്ത്രിക്കാനാകാതെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം താരം മൈതാനത്ത് നിന്ന് മടങ്ങി.തന്റെ അഞ്ചാം ലോകകപ്പിൽ പങ്കെടുത്ത റൊണാൾഡോ തന്റെ 196-ാമത് അന്താരാഷ്ട്ര മത്സരമാണ് ഇന്നലെ കളിച്ചത്.അഞ്ച് ലോകകപ്പുകളിൽ സ്‌കോർ ചെയ്‌ത ഒരേയൊരു കളിക്കാരനെന്ന നിലയിലാണ് റൊണാൾഡോ ഖത്തറിൽ നിന്നും വിടവാങ്ങിയത്.ഇന്നലത്തെ മത്സര ശേഷം റൊണാൾഡോക്ക് ട്രിബൂട്ട് അർപ്പിക്കുന്ന ഒരു വീഡിയോ ഫിഫ ട്വിറ്ററിൽ പങ്കിട്ടു, അദ്ദേഹത്തിന്റെ ചില മികച്ച ലോകകപ്പ് നിമിഷങ്ങൾ അടങ്ങുന്നതായിരുന്നു വീഡിയോ.”ഒരു മിത്ത്. ഒരു ഇതിഹാസം. ഒരു യന്ത്രം. നന്ദി, ക്രിസ്റ്റ്യാനോ,” എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Obrigado, @Cristiano
— FIFA World Cup (@FIFAWorldCup) December 10, 2022
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (118) നേടിയ താരമെന്ന ഖ്യാതിയോടെയാണ് പോര്‍ച്ചുഗല്‍ നായകന്‍ ഇത്തവണത്തെ ലോകകപ്പില്‍ കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതുമില്ല.37-കാരനായ ക്രിസ്റ്റ്യാനോക്ക് ഇനിയൊരു ലോകകപ്പിനുള്ള ബാല്യമുണ്ടാകാനിടയില്ല. ഇത്തവണ തന്നെ ആദ്യഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ താരം കഷ്ടപ്പെട്ടിരുന്നു.കോച്ച് സാന്റോസിനെതിരേ ക്രിസ്റ്റിയാനോയുടെ പങ്കാളി ജോര്‍ജിന രംഗത്തെത്തി. സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കൊപ്പം പരിശീലിക്കാന്‍ ക്രിസ്റ്റ്യാനോ വിസമ്മതിച്ചുവെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് താരവും ടീമും രംഗത്തെത്തിയിരുന്നു .