2022 ലോകകപ്പ് നേടിയതിന് ശേഷം ലയണൽ മെസ്സി തന്റെ ചിരകാല സ്വപ്നം പൂർത്തീകരിച്ചു. തന്റെ കരിയറിലെ എല്ലാ പ്രധാന ട്രോഫികളും അർജന്റീനക്കാരൻ നേടിയിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന വേൾഡ് കപ്പിൽ കളിക്കുന്നത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും അതെ ആഗ്രഹം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.2026 ലോകകപ്പിൽ ലയണൽ മെസ്സി പങ്കെടുക്കണമെന്ന ആഗ്രഹം ഫിഫ പ്രസിഡന്റ് പരസ്യമായി പ്രകടിപ്പിച്ചു.അർജന്റീനയെ അവരുടെ മൂന്നാം ലോകകപ്പ് ചാമ്പ്യൻഷിപ്പിലേക്ക് നയിച്ച 2022 ലെ ഖത്തറിലെ ലോകകപ്പ് തന്റെ അവസാനമായിരിക്കുമെന്ന് 36 കാരൻ ഈ വർഷം ആദ്യം പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒരു അഭിമുഖത്തിൽ 2026 ൽ അമേരിക്കയിലും മെക്സിക്കോയിലും നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനുള്ള ആഗ്രഹം മെസ്സി പ്രകടിപ്പിരുന്നു.
ലയണൽ മെസ്സി തന്നെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് സൂചിപ്പിച്ചിട്ടില്ല, അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 2026 ലോകകപ്പിൽ ലയണൽ മെസ്സിയുടെ സാധ്യതയുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള ജിയാനി ഇൻഫാന്റിനോയോട് ചോദിച്ചു. “ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണം, അതിനുശേഷം 2030ലും ലോകകപ്പ് കളിക്കണം, 2034ലെ ലോകകപ്പിനും ലയണൽ മെസ്സിയെ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു.
"ESPERO A MESSI EN EL PRÓXIMO MUNDIAL, EN EL OTRO Y HASTA EL 2034. HASTA CUANDO QUIERA"
— DSports (@DSports) December 6, 2023
✍️ Gianni Infantino
🎙️ @nanisenra
CONMEBOL #CopaAméricaEnDSPORTS pic.twitter.com/tv2714YFzP
2034 ൽ ഇന്റർ മിയാമി താരത്തിന് 47 വയസ്സ് തികയുമെന്ന് കണക്കിലെടുക്കുമ്പോൾ ലോകകപ്പിൽ കളിക്കുന്നത് നടപ്പിലാവാത്ത കാര്യമായി തോന്നാം. എന്നാൽ 2026 ലോകകപ്പിനെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിക്ക് കളിക്കാൻ കഴിയും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്