“പെറുവിനെ കീഴടക്കി ഉറുഗ്വേ വേൾഡ് കപ്പിലേക്ക്,പരാഗ്വേയോട് പരാജയപ്പെട്ടെങ്കിലും ഖത്തറിൽ സ്ഥാനമുറപ്പിച്ച് ഇക്വഡോർ”
2022 ലോകകപ്പ് യോഗ്യതാ കാമ്പെയ്നിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വിജയം കുറിച്ചിരിക്കുകയാണ് പരാഗ്വേ. വേൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ച ഇക്വഡോറിനെ 3-1 ന് എസ്റ്റാഡിയോ അന്റോണിയോ അരാൻഡയിൽ പരാഗ്വേ പരാജയപ്പെടുത്തി. വേൾഡ് കപ്പ് യോഗ്യത പോരാട്ടത്തിൽ പരാഗ്വേയുടെ മൂന്നാമത്തെ ജയം മാത്രമാണിത് .
റോബർട്ട് മൊറേൽസ് (9′) പിയറോ ഹിൻകാപ്പി (45’+6′ OG) മിഗ്വൽ അൽമിറോൺ (54′) എന്നിവർ പരാഗ്വേക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ജോർഡി കൈസെഡോ (85′ PEN) ഇക്വഡോറിന്റെ ആശ്വാസ ഗോൾ നേടി. 17 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി അർജന്റീനക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇക്വഡോറിന്റെ സ്ഥാനം. 17 മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി പരഗ്വേ എട്ടാം സ്ഥാനത്താണ്. 30 ആം തീയതി അര്ജന്റീനക്കെതിരെയാണ് ഇക്വഡോറിന്റെ അടുത്ത മത്സരം .
📊 Así quedó la tabla de las mejores Eliminatorias del mundo tras los primeros partidos de la Fecha 1️⃣7️⃣. ¡𝙐𝙣𝙖 𝙅𝙤𝙧𝙣𝙖𝙙𝙖 𝙞𝙣𝙤𝙡𝙫𝙞𝙙𝙖𝙗𝙡𝙚! 🔥🍿#EliminatoriasSudamericanas pic.twitter.com/Yv0cEcoXP2
— CONMEBOL.com (@CONMEBOL) March 25, 2022
മറ്റൊരു മത്സരത്തിൽ ഉറുഗ്വായ് പെറുവിനെ 1-0 ന് പരാജയപ്പെടുത്തി ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ്.ചിലി ബ്രസീലിനോട് തോറ്റതാണു ഉറുഗ്വേക്ക് ഗുണമായി മാറിയത്.പെറു ഉറുഗ്വായ് പോരാട്ടത്തിൽ വിജയിക്കുന്ന ടീമിന് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേതമായിരുന്നു.എങ്കിലും ആതിഥേയർ വിജയത്തിലേക്കുള്ള വഴി കണ്ടെത്തി. 42 ആം മിനിറ്റിൽ ജോർജിയൻ ഡി അരാസ്കേറ്റയാണ് ഉറുഗ്വേയുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ ഉറുഗ്വേ 17 മത്സരങ്ങളിൽ നിന്നും 25 പോയിന്റ് നേടി നാലാമതും ,അത്രയും മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി പെറു നാലാം സ്ഥാനത്താണ്. ചിലിക്കെതിരെയാണ് ഉറുഗ്വേയുടെ അടുത്ത മത്സരം. പരാഗ്വേയാണ് പെറുവിന്റെ എതിരാളികൾ.
മറ്റൊരു മത്സരത്തിൽ ബൊളീവിയയെ കൊളംബിയ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.ലിവർപൂൾ താരം ഡയസ്,ബോർജ,ഉറിബ് എന്നിവരാണ് കൊളംബിയയുടെ ഗോളുകൾ നേടിയത്. 17 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ആറാം സ്ഥാനത്താണ് കൊളംബിയയിലൂടെ സ്ഥാനം. ബൊളീവിയയാവട്ടെ ഒന്പതാം സ്ഥാനത്താണ്.വെനിസ്വേലക്കെതിരെയാണ് കൊളംബിയയുടെ അവസാന മത്സരം.
ആദ്യ നാല് സ്ഥാനക്കാർ യോഗ്യത ഉറപ്പാക്കിയതോടെ പ്ലെ ഓഫിനുള്ള സ്ഥാനത്തിനുള്ള പോരാട്ടം മുറുകിയിരിക്കുകയാണ്. 21 പോയിന്റുള്ള പെറു , 20 പോയിന്റുള്ള കൊളംബിയ ,19 പോയിന്റുള്ള ചിലി എന്നിവരാണ് അഞ്ചാം സ്ഥാനത്തിനായി മത്സരിക്കുന്നത് . മാർച്ച് 30 ന് നടക്കുന്ന അവസാന റൌണ്ട് മത്സരത്തോടെ അഞ്ചാം സ്ഥാനക്കാരെ കണ്ടെത്താനാവും.