❝ബ്രസീലിനെതിരെ ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാനുള്ള തീരുമാനത്തിനെതിരെ അർജന്റീന അപ്പീൽ നൽകും❞ | Argentina| Brazil |

2021സെപ്റ്റംബറിൽ COVID-19 ക്വാറന്റൈൻ നിയമങ്ങളുടെ ലംഘനത്തെത്തുടർന്ന് അഞ്ച് മിനിറ്റിന് ശേഷം റദ്ദാക്കിയ ബ്രസീൽ അർജന്റീ ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാനുള്ള ഫിഫയുടെ തീരുമാനത്തിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) അപ്പീൽ നൽകും.

ബ്രസീലിയൻ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്ത കളിക്കാരെ അർജന്റീന ഫീൽഡ് ചെയ്തതാണ് കളി നിർത്താൻ കാരണമായത്. അർജന്റീന തങ്ങളുടെ അപ്പീൽ കോടതി ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിനെ സമീപിക്കുമെന്ന് അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.“തീരുമാനം അന്യായമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അർജന്റീന ഒരിക്കലും കളി റദ്ദാക്കാൻ കാരണമായിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അസോസിയേഷന്റെ ഉപദേഷ്ടാവ് ആൻഡ്രസ് യൂറിച്ച് അർജന്റീന ടെലിവിഷനിൽ പറഞ്ഞു. “ഞങ്ങൾ ശരിയാണെന്ന് കരുതുന്നു, അത് കോടതിയിൽ എത്തിക്കണമെന്ന് വിശ്വസിക്കുന്നു”.

രണ്ട് ടീമുകളോടും സെപ്റ്റംബർ 22 ന് റദ്ദാക്കിയ മത്സരം കളിക്കാൻ ഫിഫയിൽ നിന്നും നിർദേശം ലഭിച്ചിരുന്നു.എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, സെർജിയോ റൊമേറോ എന്നിവർ ബ്രസീലിന്റെ കോവിഡ് -19 പ്രോട്ടോക്കോളുകൾ ലങ്കിച്ചെന്ന് ബ്രസീലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ ആരോപിച്ചപ്പോൾ 2021 സെപ്റ്റംബറിലെ മത്സരം റദ്ദാക്കി.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്വാറന്റൈൻ ലംഘിച്ച താരങ്ങളോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു. അതോടെ, അർജന്റീനൻ ടീം മത്സരം തുടരാൻ വിസമ്മതിക്കുകയും, തുടർന്ന് മത്സരം 0-0 സ്കോറിന് സമനിലയിൽ നിർത്തിവെക്കുകയും ചെയ്തു.

ബ്രസീലിന്റെയും അർജന്റീനയുടെയും കളിക്കാർ കളി പുനരാരംഭിക്കുന്നതിന് അധികാരികളോടും മാച്ച് ഒഫീഷ്യലുകളോടും അഭ്യർത്ഥിച്ചു, എന്നാൽ, യുകെയിൽ നിന്ന് യാത്ര ചെയ്തെത്തിയ കളിക്കാർ രാജ്യത്ത് പ്രവേശിക്കുമ്പോൾ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും, അത്‌ പാലിക്കാത്തവർ ഉടൻ രാജ്യം വിടണം എന്ന് ബ്രസീലിലെ ആരോഗ്യ വകുപ്പ് നിലപാടെടുത്തു. അതോടെ, മാച്ച് ഒഫീഷ്യൽസ് ഇരു ടീമുകളെയും ഗ്രൗണ്ടിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തു.ഫിഫ നാല് കളിക്കാരെയും രണ്ട് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

രണ്ട് മാസം മുമ്പാണ് അർജന്റീന ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകിയത് എന്നാൽ ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും വെള്ളിയാഴ്ചത്തെ നീക്കം തിടുക്കപ്പെട്ടെന്നും പറഞ്ഞു.ദക്ഷിണ അമേരിക്കയിലെ രണ്ട് ഫുട്ബോൾ സൂപ്പർ പവർ തമ്മിലുള്ള മത്സരത്തിന്റെ ഫലം ലോകകപ്പ് യോഗ്യതയ്ക്ക് അപ്രധാനമാണ്, കാരണം ഇരു ടീമുകളും ഖത്തറിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

Rate this post
ArgentinaBrazil