ഭാര്യയെ കുറിച്ച് മോശം പറഞ്ഞതിന് ഡി മരിയയോട് മാപ്പ് പറഞ്ഞ് ബ്രസീലിയൻ താരം, പറയാൻ കാരണം ആഗ്യൂറോ

തന്റെ ഫുട്ബോൾ കരിയറിൽ തനിക്കുണ്ടായ ഏറ്റവും വലിയ സങ്കടം എന്താണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമായ ഫിലിപ്പെ ലൂയിസ്. അർജന്റീന സൂപ്പർതാരമായ ഡിമരിയയോട് മത്സരത്തിനിടെ ചെയ്ത കാര്യം ആണ് താൻ പിന്നീട് ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് എന്ന് ഫിലിപ്പെ ലൂയിസ് പറഞ്ഞു. അത്‌ലറ്റിക്കോ മാഡ്രിഡ്‌ vs റയൽ മാഡ്രിഡ്‌ മത്സരത്തിനിടയായിരുന്നു ഈ സംഭവം അരങ്ങേറിയത്.

മത്സരത്തിനു മുൻപായി സഹതാരമായ അർജന്റീന താരം സെർജിയോ അഗ്യുറോ ഡിമരിയയെ തളർത്താനുള്ള തന്ത്രം തനിക്ക് പറഞ്ഞു തന്നുവെന്നും അത് എന്താണെന്നും ഫിലിപ്പേ ലൂയിസ് വെളിപ്പെടുത്തി. മത്സരത്തിനിടെ ഡി മരിയയോട് അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് സംസാരിച്ചാൽ ഡി മരിയയുടെ ശ്രദ്ധ തെറ്റുകയും അദ്ദേഹത്തിന്റെ കളിയുടെ മികവ് കുറയുകയും ചെയ്യുമെന്നാണ് അഗ്യൂറോ തന്നോട് പറഞ്ഞതായി ബ്രസീലിയൻ താരം വെളിപ്പെടുത്തിയത്.

“എന്റെ ഏറ്റവും വലിയ ഖേദം ഡിമരിയയുമായിട്ടുള്ളതാണ്, അത്‌ലറ്റികോ മാഡ്രിഡ് VS റയൽ മാഡ്രിഡ്‌ മത്സരത്തിന് മുൻപായി സെർജിയോ അഗ്യുറോ എന്നോട് ഇങ്ങനെ പറഞ്ഞു : ‘ നീ ഡിമരിയയോട് അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അവൻ തളരും.’. ഞാൻ ഡിമരിയയോട് അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് സംസാരിക്കുകയും അതിനാൽ ഡി മരിയ തളരുകയും ചെയ്തു. മത്സരത്തിനു ശേഷം ഞാൻ വീട്ടിൽ പോവുകയും പിന്നീട് എനിക്ക് വളരെയധികം ഖേദവും സങ്കടവും അനുഭവപ്പെടുകയും ചെയ്തു. ഡിമരിയ എന്നോട് ക്ഷമിക്കണം.” – ഫിലിപ്പെ ലൂയിസ് പറഞ്ഞു.

ഏറെ വാശിനിറഞ്ഞ 2010-2011 കാലഘട്ടത്തിലെ മാഡ്രിഡ് ഡെർബിയിലായിരുന്നു ഡിമരിയ്ക്ക് എതിരെ അത്‌ലറ്റിക്കോ മാഡ്രിഡ്‌ താരങ്ങൾ ഈ തന്ത്രങ്ങൾ മെനഞ്ഞത്. 2010 മുതൽ 2014 വരെയാണ് ഡിമരിയയും ഫിലിപ്പേ ലൂയിസും റയൽ മാഡ്രിഡ്‌, അത്‌ലറ്റിക്കോ മാഡ്രിഡ്‌ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 2014 സീസണിൽ റയൽ മാഡ്രിഡിനോടൊപ്പം ചാമ്പ്യൻസ് ലീഗിന്റെ കിരീടം നേടാനും അർജന്റീന താരമായ ഡി മരിയക്ക് കഴിഞ്ഞിട്ടുണ്ട്.

Rate this post