❝ഫൈനൽസിമ ചരിത്രം, മുൻ കാല വിജയികൾ ,എന്ത്‌കൊണ്ടാണ് തുടന്ന് നടക്കാതിരുന്നത് ? എല്ലാ അറിയാം ❞ | Finalissima

യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നാളെ വെംബ്ലി സ്റ്റേഡിയത്തിയിൽ വൻ കരയുടെ ചാമ്പ്യൻ ആരാണെന്നറിയാനുള്ള ഫൈനൽസിമയിൽ ഏറ്റുമുട്ടും. ഈ ചാമ്പ്യൻഷിപ്പിന്റെ മൂന്നാമത്തെ മാത്രം എഡിഷനാണ് നാളെ അരങ്ങേറുന്നത്.

1985-നും 1993-നും ഇടയിൽ, Conmebol-UEFA ചാമ്പ്യൻസ് കപ്പ് (അല്ലെങ്കിൽ Finalissima) എന്നറിയപ്പെടുന്ന ഇന്റർകോണ്ടിനെന്റൽ നാഷണൽ ടീം ചാമ്പ്യൻഷിപ്പിന്റെ രണ്ട് പതിപ്പുകൾ യൂറോപ്പിലും തെക്കേ അമേരിക്കയിലും നടന്നു. എന്നാൽ ടൂർണമെന്റിന് ഔദ്യോഗികമല്ലാത്ത ഒരു പേര് കൂടി ഉണ്ടായിരുന്നു .ആർടെമിയോ ഫ്രാഞ്ചി കപ്പ് എന്നായിരുന്നു ആദ്യ രണ്ടു എഡിഷനിലും ചാമ്പ്യൻഷിപ്പിന് നൽകി വന്ന പേര്.

1983-ൽ വാഹനാപകടത്തിൽ മരിച്ച മുൻ യുവേഫ പ്രസിഡന്റിന്റെ ഓർമ്മക്കായാണ് ഈ ടൂർണമെന്റിന് ഈ പേര് ലഭിക്കുന്നത്. 1985 ൽ നടന്ന ആദ്യ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസും 1993 ൽ നടന്നതിൽ അർജന്റീനയും ചാമ്പ്യന്മാരായി.ഫിഫ കോൺഫെഡറേഷൻസ് കപ്പ് വരുന്നതിനു മുൻപായി വിവിധ കോൺഫെഡറേഷനുകളിൽ നിന്നുള്ള ചാമ്പ്യന്മാരെ ഒരുമിച്ച് കൊണ്ടുവന്ന ഫിഫ ലോകകപ്പിന് പുറത്ത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ നടത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നു. 1992 മുതൽ 1995 വരെ നടന്ന കിംഗ് ഫഹദ് കപ്പ് ഫിഫ അംഗീകരിക്കുകയും 1997 ൽ കോൺഫെഡറേഷൻ കപ്പ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

1985 ഓഗസ്റ്റ് 21-ന് പാരീസിലെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ എഡിഷൻ നടന്നത്.1984 ലെ യൂറോയുടെ ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ച ഫ്രാൻസും 1983 ൽ നടന്ന കോപ്പയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേയും പോരാട്ടത്തിനെത്തി .ഡൊമിനിക് റോച്ചെറ്റോയുടെയും ജോസ് ടൂറെയുടെയും ഗോളുകൾക്ക് നന്ദി പറഞ്ഞ് കപ്പിന്റെ ഈ ആദ്യ പതിപ്പ് 2-0ന് ഫ്രാൻസ് സ്വന്തമാക്കി. ആർട്ടെമിയോ ഫ്രാഞ്ചിയുടെ(Finalissima) രണ്ടാമത്തെ ചാമ്പ്യൻഷിപ്പ് ആസൂത്രണം ചെയ്‌തിരുന്നുവെങ്കിലും നടപ്പായില്ല.

അടുത്ത ചാമ്പ്യൻഷിപ്പ് നടന്നത് 1993 ലായിരുന്നു. 1992 ലെ യൂറോ ചാമ്പ്യന്മാരായ ഡെന്മാർക്കും 1991-ലെ കോപ്പ അമേരിക്ക നേടിയ അര്ജന്റീനയുമായാണ് ഏറ്റുമുട്ടിയത്.1993 ഫെബ്രുവരി 24-ന് മാർ ഡെൽ പ്ലാറ്റയിലെ ജോസ് മരിയ മിനല്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അര്ജന്റീന പെനാൽറ്റിയിൽ (5-4ന്) ഡെന്മാർക്കിലെ കീഴടക്കി.ഡെന്മാർക്കായി നെസ്റ്റർ ക്രാവിയോട്ടോയുടെ സെൽഫ് ഗോളിന്റെയും അര്ജന്റീന ക്ലോഡിയോ കാനിജിയയുടെ ഗോളിന്റെയും പിൻബലത്തിൽ നിശ്ചിത സമയത്ത് 1-1 സമനില വഴങ്ങിയ ശേഷമായിരുന്നു മത്സരം പെനാൽറ്റിയിലേക്ക് പോയത്.

2017-ൽ ൽ ഇത് വീണ്ടും നടത്താൻ തീരുമാനമെടുത്തിരുന്നെങ്കിലും യഥാക്രമം കോൺമെബോളിന്റെയും യുവേഫയുടെയും പ്രസിഡന്റുമാരായ നിക്കോളാസ് ലിയോസും മൈക്കൽ പ്ലാറ്റിനിയും ഉൾപ്പെട്ട അഴിമതി വിവാദമായ ഫിഫ ഗേറ്റ് പൊട്ടിപ്പുറപ്പെട്ടതിനാൽ ആ വർഷം കളി നടന്നില്ല .

Rate this post
ArgentinaFinalissimaItaly