ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഈയിടെ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ പുറത്ത് വിട്ടത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് അദ്ദേഹം ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്. പക്ഷേ ഈ വാർത്തകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഒട്ടുമിക്ക മാധ്യമപ്രവർത്തകരും മുന്നോട്ടു വന്നിരുന്നു.
ഫാബ്രിസിയോ റൊമാനോ ഇക്കാര്യത്തിൽ നിജസ്ഥിതി വ്യക്തമാക്കിയിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണെന്നും എത്ര വർഷത്തേക്ക് പുതിയ കോൺട്രാക്ട് സൈൻ ചെയ്യണം എന്നുള്ള കാര്യത്തിൽ മാത്രമാണ് ചർച്ചകൾ നടക്കുന്നത് എന്നുമായിരുന്നു ഫാബ്രിസിയോ അറിയിച്ചിരുന്നത്.ഇപ്പോഴിതാ പ്രമുഖ കാറ്റലൻ മാധ്യമമായ സ്പോർട് തന്നെ ഇക്കാര്യത്തിൽ ചില തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്.
അതായത് ലയണൽ മെസ്സി പിഎസ്ജിയുമായി ഒന്നോ രണ്ടോ വർഷത്തേക്ക് പുതിയ കരാറിൽ സൈൻ ചെയ്യും എന്നാണ് സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല മറ്റൊരു കാര്യം കൂടി ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്. മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് ഇനി തിരിച്ചെത്തൽ അസാധ്യമാണ് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പലവിധ കാരണങ്ങളും അതിനുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.
പിഎസ്ജി കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ അദ്ദേഹം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാനാണ് സ്പോർട് സാധ്യത കൽപ്പിക്കുന്നത്.മറ്റാരും തന്നെ ഇതുവരെ മെസ്സിക്ക് ഓഫറുകൾ നൽകാൻ മുന്നോട്ടു വന്നിട്ടില്ല. നിലവിൽ മെസ്സിയെ ബാഴ്സയിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും നടന്നിട്ടില്ല. മാത്രമല്ല മെസ്സിയും ബാഴ്സ ബോർഡും തമ്മിൽ ഇപ്പോൾ അത്ര നല്ല രൂപത്തിലല്ല ഉള്ളത്. അദ്ദേഹത്തിന് ക്ലബ്ബ് വിടാൻ ഉണ്ടായ സാഹചര്യമാണ് ബാഴ്സയും മെസ്സിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയത്.
Ligue 1: Sport Reveals Latest on Messi’s Contract Extension; Barcelona Return ‘Impossible’ https://t.co/zhpS64bzhu
— PSG Talk (@PSGTalk) January 26, 2023
സാമ്പത്തികപരമായ മെസ്സിയെ എത്തിക്കൽ ബാഴ്സക്ക് ബുദ്ധിമുട്ടാണ്. ഇതുകൊണ്ട് തന്നെ മെസ്സി ബാഴ്സയിൽ ഭാവിയിൽ എത്താൻ സാധ്യതയില്ല എന്ന് തന്നെയാണ് ബാഴ്സയെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സ്പോർട് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഭാവിയിൽ കാര്യങ്ങൾ മാറി മറിയുമോ എന്നുള്ളത് നോക്കി കാണണം. എന്തായാലും നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തി അസാധ്യമാണ് എന്ന് തന്നെയാണ് ഇവർ ആണയിട്ട് ഉറപ്പിച്ചു പറയുന്നത്.