1904 ൽ ഫിഫ ഉണ്ടായെങ്കിലും ഫുട്ബോളിന് വേണ്ടി ഒരു അന്താരാഷ്ട്ര മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് 1930 ൽ ആയിരുന്നു. അതിനു മുമ്പ് ഒളിമ്പിക്സിലായിരുന്നു രാജ്യങ്ങൾ തമ്മിൽ ഫുട്ബോളിൽ ഏറ്റുമുട്ടിയിരുന്നത്. ഫുട്ബോൾ മത്സരങ്ങൾ എങ്ങനെ നടത്തണമെന്നന്നും ഒരു ധാരണയുമില്ലാതെ തുടങ്ങിയ ചിന്തയിൽ നിന്നായിരുന്നു ഫുട്ബോൾ ലോകകപ്പ് എന്ന ആശയം പിറന്നത്.
പിന്നെ ഈ ടൂർണമെൻ്റിന് പേരിടുന്ന ചർച്ചകളായി. വേൾഡ് കപ്പ്, വേൾഡ് സോക്കർ ചാമ്പ്യൻഷിപ്പ്, ലാ കുപ്പെ ഡി മോണ്ടേ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ ഉണ്ടായിരുന്നത്.പിന്നീട് ഫിഫ തന്നെ പേരിട്ടു യൂൾറിമേ കപ്പ്. ഫുട്ബോളിന് വേണ്ടി ജീവിതം സമർപ്പിച്ച മുൻ ഫിഫ പ്രസിഡൻ്റ് യൂൾറിമേക്ക് നൽകിയ ആദരമായിരുന്നു ആ പേര്.ഫ്രാൻസ് ശിൽപ്പി ആബേൽ റാഫ്ളറാണ് യൂൾറിമേ കപ്പ് രൂപ കൽപന ചെയ്തത്. 3800 ഗ്രാം തൂക്കവും 35 സെൻ്റി മീറ്റർ വലിപ്പവുമുണ്ടായിരുന്നു യൂൾറിമേ കപ്പിന്.
91 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ലോക ഫുട്ബോളിനെ മാറ്റിമറിച്ച ഒരു സംഭവം അരങ്ങേറിയത്.ആദ്യത്തെ ഫിഫ വേൾഡ് കപ്പ്, ഉറുഗ്വേ ആയിരുന്നു ആദ്യ ലോക കപ്പിന് ആഥിതേയത്വം വഹിച്ചത് , ഫൈനലിൽ മറ്റൊരു ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയെ തോൽപ്പിച്ച് ഉറുഗ്വേ തന്നെ ചാമ്പ്യന്മാരായി. ലോകകപ്പിനായി പ്രത്യേകമായി നിർമ്മിച്ച മോണ്ടെവീഡിയോയിലെ എസ്റ്റാഡിയോ സെന്റിനാരിയോയിലാണ് സെമിഫൈനലും ഫൈനലും ഉൾപ്പെടെയുള്ള ഭൂരിഭാഗം മത്സരങ്ങളും നടന്നത്.
പതിമൂന്ന് ടീമുകൾ ആനി ആദ്യ ലോകകപ്പിൽ പങ്കെടുത്തത്.തെക്കേ അമേരിക്കയിൽ നിന്ന് ഏഴ്, യൂറോപ്പിൽ നിന്ന് നാല്, വടക്കേ അമേരിക്കയിൽ നിന്ന് രണ്ട് ടീമുകളാണ് പങ്കെടുത്തത്.അമേരിക്കയിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് കാരണം കുറച്ച് യൂറോപ്യൻ ടീമുകൾ മാത്രമാണ് ആദ്യ ലോക കപ്പിൽ പങ്കെടുത്തത്. ഇറ്റലി, സ്വീഡൻ, നെതർലാൻഡ്‌സ്, സ്‌പെയിൻ,ഓസ്ട്രിയ, ഹംഗറി, ജർമ്മനി, സ്വിറ്റ്സർലൻഡ്എന്നിവർ ആദ്യ ലോകകപ്പിൽ പങ്കെടുത്തില്ല.
ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച ഗ്രൂപ് ചാമ്പ്യന്മാർ സെമിയിലേക്ക് മുന്നേറുന്ന തരത്തിലായിരുന്നു ലോകകപ്പ് ഫോർമാറ്റ്.നാല് ടീമുകളുള്ള ഒരേയൊരു ഗ്രൂപ്പാണ് ഗ്രൂപ്പ് 1, മറ്റ് 3 ഗ്രൂപ്പുകൾക്ക് മൂന്ന് ടീമുകൾ ആണ് അനിരന്നത്. യോഗ്യത മത്സരങ്ങൾ ഇല്ലാതെയാണ് ആദ്യ വേൾഡ് കപ്പ് നടന്നത്.ഫിഫയുമായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളെയും മത്സരിക്കാൻ ക്ഷണിച്ചു പക്ഷെ ടീമുകളുടെ എന്നാൽ 16 ൽ എത്തിയില്ല.ഫിഫയിൽ നിന്ന് രാജിവെച്ച നാല് ബ്രിട്ടീഷ് രാജ്യങ്ങളെയും ക്ഷണിച്ചെങ്കിലും അവർ നിരസിക്കുകയായിരുന്നു.ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങൾ 1930 ജൂലൈ 13 ന് ഒരേസമയം നടന്നു. ഫ്രാൻസും അമേരിക്കയും യഥാക്രമം മെക്സിക്കോയെ 4–1, ബെൽജിയത്തെ 3–0ന് പരാജയപ്പെടുത്തി. ഫ്രാൻസിന്റെ ലൂസിൻ ലോറന്റ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടി. അർജന്റീന, ഉറുഗ്വേ, അമേരിക്ക, യുഗോസ്ലാവിയ എന്നിവർ ഓരോ ഗ്രൂപ്പുകളും നേടി സെമി ഫൈനലിന് യോഗ്യത നേടി. നാല് ഗ്രൂപ്പ് സ്റ്റേജ് വിജയികൾ അവരുടെ എല്ലാ ഗെയിമുകളും വിജയിച്ചു.
1928 ലെ ഒളിമ്പിക് ഫൈനലിന്റെ റീപ്ലേ ആയി ഉറുഗ്വേയും അർജന്റീനയും യഥാക്രമം 6-1ന് യുഗോസ്ലാവിയയ്ക്കും അമേരിക്കയ്ക്കുമെതിരെ സെമിഫൈനലിൽ വിജയിച്ചു. മ്മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം ഇല്ലാത്തതിനാൽ അമേരിക്കയും യൂഗോസ്ലാവിയയും സൗയുക്തമായി വെങ്കല മെഡൽ നേടി. എന്നാൽ ഔദ്യോഗിക രേഖകളൊന്നുമില്ലെങ്കിലും മൂന്നാം സ്ഥാനത്തുള്ള മത്സരം നടന്നതായി ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സെമി ഫൈനലിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേദിച്ച് മൂന്നാം സ്ഥാനക്കാരായ ഗെയിം കളിക്കാൻ യുഗോസ്ലാവിയ വിസമ്മിതിച്ചെന്നും റിപ്പോർട്ടുകളുണ്ട്.ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയതിന് ശേഷം ടൂർണമെന്റ് വിജയിക്കാൻ ഏറ്റവും ഫേവറിറ്റുകൾ ആയിരുന്നു ആതിഥേയരായ ഉറുഗ്വേ.ഫൈനലിൽ അവർ അർജന്റീനയെ 4-2ന് പരാജയപ്പെടുത്തി ആദ്യ വേൾഡ് കപ്പ് കിരീടം അവർ സ്വന്തം മണ്ണിൽ ഉയർത്തി.
എട്ട് ഗോളുകളുമായി അർജന്റീന സെന്റർ ഫോർവേഡ് ഗില്ലെർമോ സ്റ്റെബിലാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. മാനുവൽ ഫെറെയിറയ്ക്ക് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ ടൂർണമെന്റ് ഉപേക്ഷിച്ചത് കൊണ്ട് മാത്രം ആദ്യ ടീമിൽ സ്ഥാനം ലഭിച്ച താരമാണ് ഗില്ലെർമോ സ്റ്റെബിൽ. ലോക കപ്പിൽ മൊത്തം 36 കളിക്കാർ 70 ഗോളുകൾ നേടി ഒരു ഗോൾ സെൽഫ്ഗോളായിരുന്നു.ഫൈനലിന് മുമ്പ് അർജന്റീനയും ഉറുഗ്വേയും മത്സരത്തിൽ ഏത് പന്ത് ഉപയോഗിക്കണമെന്ന കാര്യത്തിൽ തർക്കമുണ്ടായി. അവസാനം നറുക്കെടുപ്പിലൂടെ ആദ്യ പകുതിയിൽ അർജന്റീന പന്ത് ഉപയോഗിച്ചു, രണ്ടാം പകുതിയിൽ ഒരു ഉറുഗ്വേയുടെ പന്തും ഉപയോഗിച്ചു.