ലിസ്ബണിൽ നടന്ന സൗഹൃദമത്സരത്തിൽ ബ്രസീലിനെ നാണംകെടുത്തി സെനഗൽ.അഞ്ച് തവണ ലോക ചാമ്പ്യൻമാരെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സെനഗൽ പരാജയപ്പെടുത്തിയത്.കഴിഞ്ഞ നാല് മത്സരങ്ങളിൽ അഞ്ച് തവണ ലോക ചാമ്പ്യൻമാരുടെ മൂന്നാം തോൽവി ആയിരുന്നു ഇത്.2014 ലോകകപ്പ് സെമിഫൈനലിൽ ജർമ്മനിയോട് 7-1ന് നാണംകെട്ടതിന് ശേഷം ഒരു മത്സരത്തിൽ നാലോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത് ആദ്യമായാണ്.
2015 ൽ ചിലിക്കെതിരെ 2-0ത്തിന് പരാജയപെട്ടതിനു ശേഷം ബ്രസീൽ രണ്ട് ഗോളിന് തോൽക്കുന്നത് ഇതാദ്യമാണ്. മത്സരം തുടങ്ങി 11 ആം മിനുട്ടിൽ തന്നെ ലൂക്കാസ് പാക്വെറ്റ ബ്രസീലിന് ലീഡ് നൽകി. വിനീഷ്യസ് ജൂനിയർ കൊടുത്ത ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് മിഡ്ഫീൽഡർ ഗോൾ നേടിയത്.വിനീഷ്യസ് ജൂനിയർ ബോക്സിനുള്ളിൽ ഫൗൾ ചെയ്യപ്പെട്ടപ്പോൾ പെനാൽറ്റി നേടിയെന്ന് കരുതിയെങ്കിലും ബിൽഡപ്പിലെ ഓഫ്സൈഡിനായി VAR അവലോകനത്തെത്തുടർന്ന് റഫറിയുടെ തീരുമാനം റദ്ദാക്കി.
GOAL!!
— fball_newzz (@fball_newzz) June 20, 2023
Sadio Mane with his second goal of the game!(penalty)
Brazil 2: Senegal 4
Very good game by Sadio! 🔥#FCB #FCBayern
pic.twitter.com/hD4BTY8IAD
22-ാം മിനിറ്റിൽ സെനഗൽ സമനില നേടി ,ബോക്സിനുള്ളിലെ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ സെനഗൽ അവരുടെ ആദ്യ അവസരം പരമാവധി മുതലെടുത്തു.ശക്തമായ വോളിയിലൂടെ പന്ത് ഹബീബ് ഡിയല്ലോ പന്ത് ബ്രസീൽ വലയിലെത്തിച്ചു.ഈ ഗോൾ സെനഗലിന് ആത്മവിശ്വാസം നൽകി, ഇടവേളയ്ക്ക് ശേഷം മൂന്ന് മിനിറ്റിനുള്ളിൽ അവർ രണ്ട് ഗോളുകൾ നേടി. 52 ആം മിനുട്ടിൽ ഡിഫൻഡർ മാർക്വിഞ്ഞോസിന്റെ അശ്രദ്ധമായി ഹെഡ്ഡർ ബ്രസീൽ വലയിൽ തന്നെ കയറി.
Mental how a West Ham player is scoring for Brazil init pic.twitter.com/fKcXVfpaTZ
— Louie (@louiefootbalI) June 20, 2023
55 ആം മിനുട്ടിൽ സൂപ്പർ താരം സാദിയോ മനയുടെ ഗോൾ സ്കോർ 3 -1 ആക്കുക ഉയർത്തി .എന്നാൽ 58 ആം മിനുട്ടിൽ തന്റെ പിഴവിന് പ്രായശ്ചിത്തമെന്നോണം മാർക്വിഞ്ഞോസ് ബ്രസീലിനായി ഒരു ഗോൾ മടക്കി. ഇഞ്ചുറി ടൈമിൽ നിക്കോളാസ് ജാക്സനെ ബോക്സിനുള്ളിൽ വെച്ച് ബ്രസീൽ ഗോൾകീപ്പർ എഡേഴ്സൺ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മാനെ സ്കോർ 4 -2 ആക്കി.
Sadio Mane's goal vs Brazil tonight
— Prince Sobayeni Sports (@PrinceSobayeni1) June 20, 2023
Senegal leading 3-2 currently pic.twitter.com/9CkH6W9COc
അണ്ടർ 20 മാനേജർ റാമോൺ മെനെസെസ് കെയർടേക്കർ കോച്ചായി പ്രവർത്തിച്ച ബ്രസീലിന് ഇത് മറ്റൊരു തിരിച്ചടിയായി.ബ്രസീലിയൻ എഫ്എ (സിബിഎഫ്) ഇപ്പോഴും റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടിയെ അവരുടെ പുതിയ പരിശീലകനായി പിന്തുടരുകയാണ്. ഡിസംബറിൽ നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ പുറത്തായതിന് ശേഷം ടിറ്റെ രാജിവെച്ചതിന് ശേഷം ഈ റോൾ ഒഴിഞ്ഞുകിടക്കുകയാണ്.