ഖത്തറിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോക കപ്പിൽ പങ്കെടുക്കാൻ പുറപ്പെട്ട ബയേർൺ മ്യൂണിക് താരങ്ങൾ രാത്രി മുഴുവനും ഫ്ലൈറ്റിൽ കുടുങ്ങി. ഫ്ലൈറ്റ് എടുക്കുന്നതിൽ വന്ന ചെറിയൊരു താമസം പിന്നീട് നീളുകയായിരുന്നു.
യൂറോപ്യൻ ചാമ്പ്യന്മാരായ ടീം രാത്രി കൃത്യം 23:15ന് പുറപ്പെടുവാൻ നിൽക്കുകയായിരുന്നു, പക്ഷെ വിമാനം പറന്നത് രാവിലെ 6:52നായിരുന്നു.
ബെർലിനിൽ അർദ്ധരാത്രിയിൽ വിമാനം പറത്തുവാൻ കഴിയില്ല. അതു കൊണ്ട് ഫ്ലൈറ്റ് അധികൃതർക്ക് വിമാനം എടുക്കുന്നതിനായി പ്രത്യേക അനുമതി വാങ്ങേണ്ടി വന്നു.
പക്ഷെ ഉന്നതാധികാരികൾ ഈ ആവശ്യം അംഗീകരിച്ചില്ല. തുടർന്നു അവർ അവിടെ നിന്നും പോയത് 6:52നാണ്.
ഖത്തറിലേക്ക് പുറപ്പെട്ട സംഘത്തിനൊപ്പം ഹാവി മാർടിനെസ്സും ഗോരട്സ്ക്കയും ഉണ്ടായിരുന്നില്ല. ഇരുവരും കോവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റീനിലാണ്.
ബയേർൺ മ്യൂണിക്, തങ്ങൾക്കുണ്ടായ അനുഭവത്തിൽ തൃപ്തരല്ല. ഈ വരുന്ന തിങ്കളാഴ്ച ടീം സെമി ഫൈനലിൽ അൽ-അഹ്ലിനെ നേരിടും.