ബ്രസീൽ ക്ലബ്ബിന്റെ ഒത്തുകളിക്കെതിരെ പൊട്ടിത്തെറിച്ചു അർജന്റീന താരങ്ങളും ആരാധകരും..

ഇന്ന് നടന്ന കോപ്പാ ലിബർട്ടഡോറസിന്റെ റൗണ്ട് ഓഫ് 16 പോരാട്ടത്തിലെ രണ്ടാം പാദ മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസ് അർജന്റീനയിൽ നിന്നുമുള്ള അർജന്റീന ജൂനിയേഴ്സ് ക്ലബ്ബിനെ പരാജയപ്പെടുത്തിക്കൊണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്നാൽ ഈ മത്സരത്തിൽ ബ്രസീൽ ക്ലബ്ബിന് അനുകൂലമായ തീരുമാനങ്ങളാണ് മുഴുവൻ വന്നതെന്ന് ആരോപിച്ച് അർജന്റീന താരങ്ങളും ആരാധകരും രംഗത്തെത്തി.

ഇന്നിവിടെ സംഭവിച്ചത് എന്താണെന്ന് ലോകം മുഴുവൻ കണ്ടുകഴിഞ്ഞു എന്നാണ് അർജന്റീന ജൂനിയേഴ്സിന്റെ താരമായ ലൂക്കാസ് വിലാൽബ പറയുന്നത്. മത്സരശേഷം സംസാരിച്ച താരം തന്റെ ടീമും സഹതാരങ്ങളും പുറത്തെടുത്ത പ്രകടനത്തിനേ അഭിനന്ദിക്കുകയും ചെയ്തു.”എന്റെ സഹതാരങ്ങളിലും എന്റെ ടീം മുഴുവൻ മത്സരത്തിൽ പുറത്തെടുത്ത പ്രകടനത്തിനും ഞാൻ അഭിമാനിക്കുന്നുണ്ട്. പക്ഷേ ഇന്ന് ഇവിടെ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാണ്, ഈ ലോകം മുഴുവൻ അത് കണ്ടുകഴിഞ്ഞു.” – ലൂക്കാസ് വില്ലാൽബ പറഞ്ഞു.

അർജന്റീനയിൽ വച്ച് നടന്ന ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ സമനിലയിലാണ് ഇരു ടീമുകളും മത്സരം പിരിഞ്ഞത്, ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ വച്ച് നടന്ന രണ്ടാം പാദം മത്സരത്തിൽ രണ്ടു ഗോളുകൾക്ക് അർജന്റീന ജൂനിയേഴ്സിനെ പരാജയപ്പെടുത്തി ഫ്ലുമിനൻസ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ അഗ്രിഗേറ്റ് സ്കോറുമായി ക്വാർട്ടർ ഫൈനലിലേക്ക് ഇടം നേടി.

കൂടാതെ ഗാലറിയിൽ വെച്ച് ഇരു ക്ലബ്ബുകളുടെ ആരാധകർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു, ഇതിനിടെ ബ്രസീലിലെ പോലീസുകാർ സ്റ്റേഡിയത്തിലെത്തി അർജന്റീന ജൂനിയേഴ്സ് ടീമിന്റെ ആരാധകരെ മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ലഭ്യമാണ്. ഏറെ നിർണായകമായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 87, 91 മിനിറ്റുകളിൽ നേടുന്ന രണ്ടു ഗോളുകളിലാണ് ബ്രസീലിയൻ ക്ലബ് വിജയിക്കുന്നത്, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപായി അർജന്റീന താരത്തിന് റെഡ് കാർഡ് ലഭിച്ചു

Rate this post