പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നിരീക്ഷണത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഒക്ടോബറിൽ ആരംഭിക്കും.ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കുന്നതിനായി നവീകരിച്ച ലീഗ് ഫോർമാറ്റിൽ വ്യാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ മാത്രമാണ് നടക്കുന്നത്.
പുതിയ ഐഎസ്എൽ ഫോർമാറ്റ് സന്തോഷം തരുന്ന ഒന്നാണെന്നും ആരാധകർക്ക് കളിയിൽ കൂടുതൽ താല്പര്യം ഉണ്ടാക്കും. ഒപ്പം ഐ എസ് എല്ലിന് വലിയ ജനപ്രീതിയും ഇതുകൊണ്ട് വർധിക്കുമെന്നും വിജയൻ പറഞ്ഞു.“ആഴ്ചയുടെ അവസാനം ഒന്നോ രണ്ടോ മത്സരങ്ങൾ നടത്തുന്നത് ആരാധകർക്കും ടീമിനും നല്ലതാണ്. എല്ലാ ടീമുകളും അവരവരുടെ ടൈം സ്ലോട്ടിൽ കളിക്കുന്നതിനാൽ ആരാധകർക്ക് നന്നായി ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ആരാധകരുടെ ആവേശവും വർധിക്കും. കളിക്കാർക്ക് മതിയായ വിശ്രമവും ലഭിക്കും,” ഐ എം വിജയൻ പറഞ്ഞു.
“ഏഷ്യൻ ഫുട്ബോളിൽ ഇന്ത്യ കൂടുതൽ മെച്ചപ്പെട്ട് നിലയുറപ്പിക്കാനുള്ള സമയമാണിത്. കലണ്ടറിലേക്കുള്ള യൂറോപ്യൻ ശൈലിയിലുള്ള സമീപനം ഇന്ത്യൻ ഫുട്ബോളിനും പ്രാദേശിക ഫുട്ബോളിനും ഫുട്ബോളിനെ ഉപജീവനത്തിനായി ആശ്രയിക്കുന്ന എല്ലാ മേഖലകൾക്കും പ്രയോജനം ചെയ്യും. പ്രൊഫഷണലായി ഫുട്ബോൾ കളിക്കാൻ സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് ഇത് പ്രചോദനമാകും,” ഇതിഹാസ സ്ട്രൈക്കർ പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷങ്ങളായി പകർച്ചവ്യാധി മൂലം വെട്ടിലായതിന് ശേഷം ഇന്ത്യൻ ഫുട്ബോൾ സീസൺ അതിന്റെ പൂർണ്ണ പ്രതാപത്തിലേക്ക് മടങ്ങിയെത്തുകയാണ്.
🚨🚨
— Khel Now (@KhelNow) September 8, 2022
AIFF Technical Committee Chairman IM Vijayan speaks on the Indian Super League's weekend fixtures! 🗣️
Read here ⤵️#IndianFootball #ISL #IMVijayan #aiff https://t.co/JbR4gGHf2r
” പുതിയ ഫിക്ച്ചർ പ്രകാരം കളിക്കാർക്ക് കൂടുതൽ അവസരങ്ങളും കളിക്കാൻ സമയവും ലഭിക്കും. കൃത്യമായ ഇടവേളകളിൽ മതിയായ വിശ്രമത്തോടെയുള്ള നീണ്ട സീസണുകൾ എപ്പോഴും നല്ലതാണ്. കരുത്തുറ്റ ഫുട്ബോൾ കളിക്കാരുടെ തലമുറയെ വാർത്തെടുക്കാൻ ഇതിന് കഴിയും, ”വിജയൻ കൂട്ടിച്ചേർത്തു.“ഗെയിമുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗെയിമുകൾക്കിടയിലുള്ള ഇടവേളകൾ ആനുപാതികമായി വർദ്ധിക്കണം. അല്ലെങ്കിൽ, പരിക്കിന്റെ സാധ്യത വളരെ കൂടുതലാണ്. മതിയായ വിശ്രമ സമയം നൽകി കളികളുടെ എണ്ണം വർധിപ്പിക്കുന്നത് എല്ലാ കളിക്കാർക്കും നല്ലതാണ്, ”വിജയൻ പറഞ്ഞു.
IM Vijayan Goal against Yemen 2002 WCQ #IndianFootball pic.twitter.com/9nAsqvrW87
— Indianpropaganda ⚽🇮🇳 (@Indian_prop) August 31, 2022