ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് ഒമ്പത് പോയിന്റായി കുറച്ചു.ശനിയാഴ്ച സതാംപ്‌ടണിൽ സിറ്റിക്ക് 1-1 ന് സമനില മാത്രമേ നേടാനായുള്ളു.സിറ്റിയേക്കാൾ ഒരു മത്സരം കുറവാണു ലിവർപൂൾ കളിച്ചിട്ടുള്ളത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ ഡിഫൻഡർ എട്ട് മിനിറ്റിനുശേഷം വിർജിൽ വാൻ ഡിക്ക് ലിവര്പൂളിനെ മുന്നിലെത്തിച്ചു, അരമണിക്കൂറിനുശേഷം അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ ലീഡ് ഇരട്ടിയാക്കി. എന്നാൽ ഇടവേളയ്ക്ക് ശേഷം ഓഡ്‌സോൺ എഡ്വാർഡ് ക്രിസ്റ്റൽ പാലസിന് വേണ്ടി ഒരു ഗോൾ മടക്കി. 89 ആം മിനുട്ടിൽ ഫാബിഞ്ഞോയുടെ പെനാൽറ്റി ലിവർപൂളിന്റെ വിജയമുറപ്പിച്ചു.22 മത്സരങ്ങൾ അവസാനിച്ചപ്പോൾ ലിവർപൂളിന് 48 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തിൽ ആഴ്സണലിന് നിരാശയുടെ സമനില.ലീഗിൽ ഏറെ പിന്നിലുള്ള ബേൺലിയോട് മുൻ ചാമ്പ്യന്മാർ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.സുവർണ്ണാവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് ആർടേറ്റയുടെ ടീമിന് വിനയായത്. ഇതോടെ ടോപ്പ് 4 ലേക്ക് കടക്കാനുള്ള അവസരം കളഞ്ഞു കുളിച്ചു.ആദ്യ പകുതിയിൽ ലഭിച്ച 2 മികച്ച അവസരങ്ങൾ ആഴ്സണലിന് മുതലക്കാനായില്ല. എതിർ ടീം ഗോളിയുടെ മികച്ച സേവുകൾ അവരെ തടയുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ എമിൽ സ്മിത്ത് റോവ് നൽകിയ മികച്ച അവസരം ക്യാപ്റ്റൻ ലകസറ്റ് തുലച്ചത് അവിശ്വാസനീയമായിരുന്നു. പോസ്റ്റിൽ ബേൺലി ഗോളി പോലും ഇല്ലാതെയിരിക്കെയാണ് ക്യാപ്റ്റൻ തന്റെ ഷോട്ട് പോസ്റ്റിന് ഏറെ വെളിയിലേക്ക് പായിച്ചത്. നിലവിൽ 36 പോയിന്റുമായി ആറാം സ്ഥാനത്താണ് ആഴ്സണൽ.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയും ബ്രൈറ്റൺ & ഹോവ് അൽബിയോണും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.പാറ്റ്സൺ ഡാക്ക (46 ‘) ആം മിനുട്ടിൽ ലെസ്റ്ററിനെ മുന്നിലെത്തിച്ചെങ്കിലും ഡാനി വെൽബെക്ക് (82 ‘) ആം മിനുട്ടിൽ ബ്രൈറ്റൺ സമനില നേടിക്കൊടുത്തു.
ഇറ്റാലിയൻ സിരി എ യിൽ നാപോളി ഒന്നിനെതിരെ നാല് ഗോളുകൾക്ക് സലേർനോയെ പരാജയപ്പെടുത്തി.ജുവാൻ ജീസസ് (17 ‘) ഡ്രൈസ് മെർട്ടൻസ് (45’ + 4 ‘പെൻ) അമീർ റഹ്മാനി (47’) ലോറെൻസോ ഇൻസൈൻ (53 ‘പെൻ) എന്നിവർ നാപോളിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ഫെഡറിക്കോ ബൊനാസോലി (33 ‘) സലേർനോയുടെ ആശ്വാസ ഗോൾ നേടി. സലേർനോയുടെ ഫ്രെഡറിക് വെസെലി (51 ‘) ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട പുറത്തുപോയി. 23 മത്സരങ്ങളിൽ നിന്നും 49 പോയിന്റുമായി നാപോളി രണ്ടാം സ്ഥാനത്താണ്.