യൂറോപ്യൻ മേഖല ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് ഐയിൽ ഇന്നലെ നടന്ന പോളണ്ട് അണ്ടോറ പോരാട്ടത്തിൽ ഒരു അനാവശ്യ റെക്കോർഡ് പിറന്നു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ചുവപ്പ് കാർഡുകളിലോന്ന് ഇന്നലത്തെ മത്സരത്തിൽ കണ്ടു.
ലോക ഫുട്ബോളിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളിലൊന്നാണ് അൻഡോറ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോളണ്ടിനെതിരെ ഇറങ്ങുമ്പോൾ ഒരിക്കൽ പോലും അവർ വിജയം സ്വപ്നം കണ്ടിരുന്നില്ല.റോബർട്ട് ലെവൻഡോവ്സ്കിയെ പോലെയുള്ള സൂപ്പർ സ്ട്രൈക്കറുള്ള പോളണ്ടിൽ നിന്നും എത്ര ഗോൾ വഴങ്ങും എന്ന ചിന്ത മാത്രമായിരുന്നു അൻഡോറയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
എന്നാൽ മത്സരം തുടങ്ങി പത്തു സെക്കന്റുകൾക്ക് ശേഷം തന്നെ അൻഡോറക്ക വലിയ തിരിച്ചടി നേരിട്ടു . പോളിഷ് താരം കാമിൽ ഗ്ലിക്കിനെതിരെയുള്ള കടുത്ത ഫൗളിന് Cucu എന്നറിയപ്പെടുന്ന റിക്കാർഡ് ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട പുറത്തായത്.റിക്കാർഡ് ഫെർണാണ്ടസിന്റെ കടുത്ത ഫൗളിന് റഫറി ജോൺ ബീറ്റൺ റെഡ് കാർഡ് പുറത്തെടുക്കാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു.
The foul was committed 12 seconds in. The red card was given 20 seconds in 🟥
— Nico Cantor (@Nicocantor1) November 12, 2021
Andorra's 🇦🇩 Ricard Fernández just MIGHT have the record for the quickest sending off in international football 🤯🤯🤯🤯pic.twitter.com/gmUG4VCqXW
കിക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ കുക്കു പോളിഷ് താരം ഗ്ലിക്കിനെ കൈമുട്ട് കൊണ്ട് മുഖത്തിടിക്കുകയായിരുന്നു. 10 മത്തെ മിനുട്ടിലാണ് ഫൗൾ നടന്നതും 20 സെക്കൻഡിനുള്ളിൽ ചുവപ്പ് കാർഡ് കിട്ടുകയും ചെയ്തു.മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പോളണ്ട് വിജയിച്ചു .ലെവെൻഡോസ്കി ഇരട്ട ഗോളുകൾ നേടി.