രണ്ടു പോസ്റ്റിലേക്കും ഗോൾ അടിച്ചു ബെൻസിമ,സൗദി ലീഗിൽ നെയ്മറിന്റെ ഹിലാൽ തന്നെ ഒന്നാമത്.

സൗദി പ്രൊ ലീഗിൽ ഇന്നലെ സൂപ്പർ താരങ്ങളുടെ മത്സരങ്ങൾ അരങ്ങേറിയിരുന്നു, കരീം ബെൻസിമയുടെ ഇത്തിഹാദ് vs അൽ-തഹവൂൺ മത്സരം ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ കലാശിച്ചു. ഈ ടീമുകൾക്ക് വേണ്ടിയും ഗോളടിച്ചത് ബെൻസിമ തന്നെയാണ് എന്നതാണ് പ്രത്യേകത.

കളിയുടെ 22 മത്തെ മിനിറ്റിൽ ഇത്തിഹാദിന്റെ ബ്രസീലിയൻ താരം കൊറോനാടോ എതിർ പോസ്റ്റിന്റെ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് കരീം ബെൻസിമ ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടിരുന്നു. എന്നാൽ നാലു മിനിറ്റിനു ശേഷം കളിയുടെ 26മത്തെ മിനിറ്റിൽ അൽ-തഹവൂൺ താരമെടുത്ത കോർണർ കിക്ക് ബെൻസിമയുടെ തലയിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് പോയി. കളിയിൽ പിറന്ന ഇരു ഗോളുകളും ഹെഡറിലൂടെ നേടിയെന്നതും, നേടിയത് രണ്ടും ബെൻസിമയാണ് എന്നതും പ്രത്യേകതയാണ്.

സൗദി പ്രൊ ലീഗിൽ വമ്പൻമാരായ അൽ ഹിലാൽ ഒരു ഗോളിന് അൽ ഖലീജ് എഫ്സിയെ തോൽപ്പിച്ചു. പരിക്ക് പറ്റിയ നെയ്മറിന്റെ അഭാവത്തിൽ കളി തുടങ്ങിയ ഹിലാൽ മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ സൂപ്പർതാരം മിട്രോവിച് നേടിയ ഏക ഗോളിനായിരുന്നു വിജയിച്ചത്.ഈ വിജയത്തോടെ പത്തു മത്സരങ്ങളിൽ നിന്നും 26 പോയിന്റ്കളുമായി ഒന്നാം സ്ഥാനത്താണ് ഹിലാൽ. അത്രയും മത്സരങ്ങളിൽ നിന്നും 23 പോയിന്റ് നേടി സർപ്രൈസ് ടീമായ അൽ-തഹാവുൻ ആണ് രണ്ടാമത്.

തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസർ ഇന്ന് ദമാക് എഫ് സി യെ നേരിടാൻ ഇറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 8 30നാണ് ഈ പോരാട്ടം.ഈ സീസണിൽ സൗദി ലീഗിൽ തുടങ്ങിയ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ് തുടങ്ങിയ അൽ-നസർ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള അൽ നസർ ഇന്ന് വിജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയരാൻ ക്രിസ്ത്യാനോ റൊണാൾഡോയുടെയും സംഘത്തിനും കഴിയും.

Rate this post