അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും ബ്രസീലിയൻ സൂപ്പർ താരം നെയ്മറും ഈ സീസണിൽ പാരീസ് സെന്റ് ജെർമെയ്നിനായി മികച്ച ഫോമിലാണ്. ഇരു താരങ്ങളും നിലവിൽ അന്താരാഷ്ട്ര ഇടവേളയിൽ സൗഹൃദ മത്സരങ്ങൾക്കായി അവരുടെ ദേശീയ ടീമുകളുടെ ഒപ്പമാണുള്ളത്.ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ലയണൽ മെസ്സിയിൽ നിന്നും നെയ്മറിൽ നിന്നും അർജന്റീനയും ബ്രസീലും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.മുൻ പിഎസ്ജി താരങ്ങളായ ഫാബ്രിസ് പാൻക്രേറ്റും ബിക്സെന്റെ ലിസാറാസുവും അടുത്തിടെ മെസിയെയും നെയ്മറെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ലയണൽ മെസ്സി പിഎസ്ജിക്കായി കളിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ പാരീസ് സ്ട്രൈക്കർ ഫാബ്രിസ് പാൻക്രേറ്റ് പറഞ്ഞപ്പോൾ, ഫ്രഞ്ച് ഇതിഹാസം ബിക്സെന്റെ ലിസാറാസു നെയ്മറിന്റെ നിലവിലെ ഫോം വിശദീകരിച്ചു. കഴിഞ്ഞ സീസണിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്ന് ലീഗ് വണ്ണിൽ ചേർന്നിരുന്നു. ആദ്യ സീസണിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന ലയണൽ മെസ്സി ഈ സീസണിൽ തന്റെ മികച്ച ഫോമിലേക്ക് മടങ്ങിയെത്തുന്നത് കാണാൻ സാധിച്ചു.ഫുട്ബോളിൽ മെസ്സിയുടെ സ്വാധീനം സമാനതകളില്ലാത്തതാണെന്ന് പാൻക്രേറ്റ് പരാമർശിച്ചു.
“20 വർഷത്തെ ഇതേ അവസ്ഥയിൽ നിന്ന് മാറി വരുന്ന ക്രമീകരണത്തിന്റെ ഭാഗമായാണ് ഞങ്ങൾ പിഎസ്ജിയിൽ മെസ്സിയുടെ ആദ്യ സീസൺ കണ്ടത്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം മെസ്സി തന്റെ യഥാർത്ഥ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കായികരംഗത്തെ അദ്ദേഹത്തിന്റെ സ്വാധീനം പ്രശംസനീയമാണ്, കൂടെ അദ്ദേഹത്തിന്റെ ഭാവനയും ദീർഘവീക്ഷണവും,” പാൻക്രേറ്റ് പറഞ്ഞു.“അദ്ദേഹം യഥാർത്ഥ ഫോമിൽ കളിക്കുന്നത് കാണുന്നത് എന്തൊരു സന്തോഷമാണ്. പന്ത് കൈവശമുള്ളപ്പോൾ അത് ഒരിക്കലും പാഴാകില്ല. പന്ത് തന്റെ ഏറ്റവും നല്ല സുഹൃത്താണ്, അവർ തമ്മിലുള്ള ബന്ധം സങ്കൽപ്പിക്കാനാവാത്തതാണ്, ”പാൻക്രേറ്റ് മെസ്സിയെക്കുറിച്ച് പറഞ്ഞു. 7 തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ഈ സീസണിൽ ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
No player in Europe's top five leagues has more assists than Messi or Neymar this season 🔥 pic.twitter.com/QRocvseeHJ
— ESPN FC (@ESPNFC) September 20, 2022
അതേസമയം, നെയ്മറുടെ പിച്ചിലെ തന്ത്രം മാറ്റമാണ് തന്റെ ഇപ്പോഴത്തെ മികച്ച ഫോമിലേക്ക് നയിച്ചതെന്ന് ബിക്സെന്റെ ലിസാറാസു വിശ്വസിക്കുന്നു. നെയ്മർ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അദ്ദേഹം ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി തുടരുന്നു.“നെയ്മർ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹം ഇപ്പോൾ നന്നായി കളിക്കുന്നുണ്ട് .ഡ്രിബിളിൽ അദ്ദേഹം അസാധാരണമായ ഒന്നും കാണിക്കുന്നില്ല, അയാൾക്ക് ആവശ്യമായ നീക്കങ്ങൾ നടത്തുന്നു. എന്നാൽ ശാരീരികമായി മികച്ച രീതിയിലാണുളളത്”നെയ്മറിന്റെ ഫോമിനെക്കുറിച്ച് ബിക്സെന്റെ ലിസാറാസു പറഞ്ഞു.ഈ സീസണിൽ ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.
Most G/A in Europe this season
— 𝐆𝐓 (@NeyMessiProp) September 15, 2022
1⃣ Neymar {18 G/A}
2⃣ Haaland {14 G/A}
3⃣ Messi {13 G/A}
People said Messi and Neymar are finished 😭 pic.twitter.com/TtIa2U3SS8