നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്ക് അഷറഫ് ഹക്കീമിക്കും സാധിക്കുന്നുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു പിഎസ്ജി മോന്റ്പെല്ലീറിനെ പരാജയപ്പെടുത്തിയത്. ആ മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടുകയും ഹക്കീമി ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. നെയ്മർ പരിക്കു മൂലം ആ മത്സരത്തിൽ കളിച്ചിട്ടില്ലായിരുന്നു.എംബപ്പേ പരിക്ക് കാരണം നേരത്തെ പുറത്താവുകയും ചെയ്തിരുന്നു.
അതിനുശേഷം നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പിഎസ്ജി ടുളൂസെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഹക്കീമി ഒരു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്.ലയണൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. ഹക്കീമിയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. നെയ്മറും എംബപ്പേയും ഈ മത്സരത്തിലും കളിച്ചിട്ടില്ലായിരുന്നു.
ഈ മത്സരത്തിന് ശേഷം പിഎസ്ജിയുടെ മുൻ താരമായിരുന്ന എറിക്ക് റബെസാന്ദ്രറ്റാന തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേയും നെയ്മർ ജൂനിയറും ഇല്ലാത്തതിനാൽ മെസ്സിയും ഹക്കീമിയം തമ്മിലുള്ള കെമിസ്ട്രി വർദ്ധിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ മത്സരത്തിൽ നമുക്കത് കാണാനായെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ലെ പാരീസിയൻ എന്ന മീഡിയയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
‘ മെസ്സിയും ഹക്കീമിയും തമ്മിലുള്ള ബന്ധം അത്ര പ്രകടമായിരുന്നില്ല. ഒരു വർഷത്തോളം അവർ ഇരുവരും ഒരുമിച്ച് ക്ലബ്ബിൽ കളിച്ചിട്ടും നമുക്ക് വലിയ ഒരു കെമിസ്ട്രി കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ നെയ്മറും എംബപ്പേയും ഇല്ല.അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല ഇരുവരും വശങ്ങൾ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട് ‘ഇതാണ് എറിക്ക് പറഞ്ഞിട്ടുള്ളത്.
Former Player Notes Improved Chemistry Between Achraf Hakimi, Lionel Messi https://t.co/Tl7XeTp4gw
— PSG Talk (@PSGTalk) February 6, 2023
പിഎസ്ജിക്ക് ഇനി വളരെ നിർണായകമായ ഒരു മത്സരമാണ് കളിക്കേണ്ടത്.കോപെ ഡി ഫ്രാൻസ് റൗണ്ട് 16 ശക്തരായ ഒളിമ്പിക്ക് മാഴ്സെയാണ് പിഎസ്ജിയുടെ എതിരാളികൾ. എംബപ്പയെ ഈ മത്സരത്തിൽ ലഭ്യമാവില്ല.നെയ്മർ കളിക്കുമോ എന്നുള്ള കാര്യം സംശയമാണ്. ഇതിന് പുറമേ ചാമ്പ്യൻസ് ലീഗിൽ ബയേണിനേയും പിഎസ്ജി നേരിടേതുണ്ട്.