ലയണൽ മെസ്സിയെ കുറിച്ച് ചോദിച്ചപ്പോൾ മുൻ സഹതാരം ഒസ്മാൻ ഡെമ്പലെയുടെ വാക്കുകൾ |Qatar 2022

തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് മത്സരത്തിനാണ് നാളെ ലയണൽ മെസ്സി ഇറങ്ങുന്നത്.ഇനിയൊരു വേൾഡ് കപ്പ് മത്സരം കളിക്കില്ല എന്നുള്ള കാര്യം മെസ്സി നേരത്തെ അറിയിച്ചിരുന്നു. കിരീടം നേടിക്കൊണ്ട് വേൾഡ് കപ്പിൽ നിന്നും പടിയിറങ്ങാനുള്ള വലിയ അവസരമാണ് ഇപ്പോൾ മെസ്സിക്ക് ലഭിച്ചിരിക്കുന്നത്.

ഈ വേൾഡ് കപ്പിൽ അത്യുജ്ജല പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.8 ഗോളുകളിലാണ് മെസ്സി കോൺട്രിബ്യൂഷൻ നടത്തിയിട്ടുള്ളത്. മെസ്സിയുടെ മികവ് തന്നെയാണ് ഇപ്പോൾ അർജന്റീന ഈ ഫൈനൽ വരെ എത്തിച്ചിരിക്കുന്നത്.ഫൈനലിൽ ഫ്രാൻസിനെയാണ് അർജന്റീനക്ക് നേരിടേണ്ടത്.

ലയണൽ മെസ്സിയുടെ എതിർഭാഗത്ത് അദ്ദേഹത്തിന്റെ ബാഴ്സയിലെ സഹതാരമായിരുന്നു ഒസ്‌മാൻ ഡെമ്പലെ അണിനിരക്കുന്നുണ്ട്. മെസ്സിയെ കുറിച്ച് അദ്ദേഹം പ്രസ് കോൺഫറൻസിൽ സംസാരിക്കുകയും ചെയ്തിരുന്നു. ലയണൽ മെസ്സി വേൾഡ് കപ്പ് അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞ ഡെമ്പലെ ഫ്രാൻസും വേൾഡ് കപ്പ് അർഹിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. വേൾഡ് കപ്പ് കിരീടം നേടാൻ ശ്രമിക്കുമെന്നും ഡെമ്പലെ പറഞ്ഞിട്ടുണ്ട്.

‘ ഒരു വലിയ കരിയർ ഉള്ള താരമാണ് ലയണൽ മെസ്സി.അദ്ദേഹത്തിന്റെ കരിയർ വെച്ചുനോക്കുമ്പോൾ അദ്ദേഹം ഒരു വേൾഡ് കപ്പ് കിരീടം അർഹിക്കുന്നുണ്ട്.പക്ഷേ ഞങ്ങൾക്കും ആ കിരീടത്തിന് അർഹതയുണ്ട്. ആ കിരീടം നേടാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും. അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് ഒരു സ്വപ്നമാണ്.ബാഴ്സയിൽ എനിക്ക് അത് സാധ്യമായി. വളരെ സിമ്പിൾ ആയ ഒരു വ്യക്തിയാണ് മെസ്സി ‘ ഇതാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലേക്ക് വരിക.പക്ഷേ മെസ്സിയിൽ തന്നെയാണ് അർജന്റീനയുടെ ആരാധകർ വലിയ രൂപത്തിൽ പ്രതീക്ഷകൾ അർപ്പിക്കുന്നത്. അത്രയേറെ മികവിലാണ് ഈ വേൾഡ് കപ്പിലുടനീളം ലയണൽ മെസ്സി കളിച്ചിട്ടുള്ളത്.