ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് പലരും വാഴ്ത്തുന്ന താരമാണ് ലയണൽ മെസ്സി. അത്രയേറെ നേട്ടങ്ങളും റെക്കോർഡുകളും പുരസ്കാരങ്ങളും മെസ്സി തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. ഒരിടക്കാലയളവിൽ മെസ്സിക്ക് വെല്ലുവിളി ഉയർത്തിയിരുന്ന താരമായിരുന്നു റൊണാൾഡോ.
പക്ഷേ ഇപ്പോൾ റൊണാൾഡോയെക്കാൾ വ്യക്തമായ ആധിപത്യം മെസ്സിക്കുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന ബാലൺ ഡിയോർ പുരസ്കാരം 7 തവണ കരസ്ഥമാക്കിയ താരമാണ് മെസ്സി.റൊണാൾഡോയാവട്ടെ 5 തവണയാണ് കരസ്ഥമാക്കിയിട്ടുള്ളത്.
ലയണൽ മെസ്സി തന്നെയാണ് ഏറ്റവും മികച്ച താരം എന്ന് പറയുന്ന വ്യക്തികളുടെ കൂട്ടത്തിലേക്ക് മുൻ ഡിഫന്ററായ ടോബി അൽഡർവെയ്ർൾഡ് കൂടി കടന്നു വന്നിട്ടുണ്ട്. മെസ്സിയെയും റൊണാൾഡോയെയും നേരിട്ടതിന്റെ അനുഭവത്തിലാണ് ഇദ്ദേഹം മെസ്സിയാണ് മികച്ച താരം എന്ന് പറഞ്ഞിട്ടുള്ളത്.കാരണവും അദ്ദേഹം വിശദീകരിച്ചു നൽകിയിട്ടുണ്ട്.
‘ മെസ്സി ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ മറ്റുള്ളവരെക്കാൾ കുറച്ച് വേഗത്തിലാണ് ചെയ്യുക.അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെല്ലാം വേഗത്തിൽ തന്നെയായിരിക്കും.ലയണൽ മെസ്സിക്കെതിരെ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മെസ്സി ഒരു മെലിഞ്ഞ വ്യക്തിയായി നിങ്ങൾക്ക് തോന്നാം. അതുകൊണ്ടുതന്നെ ഫിസിക്കലായി കൊണ്ട് മെസ്സിയെ നേരിടാൻ നിങ്ങൾ ശ്രമിച്ചേക്കാം.യഥാർത്ഥത്തിൽ മെസ്സി മെലിഞ്ഞ വ്യക്തി ഒന്നുമല്ല.അതുകൊണ്ടുതന്നെ ഫിസിക്കലായി അദ്ദേഹത്തെ നേരിടാൻ സാധിക്കുകയുമില്ല. അപ്പോഴേക്കും അദ്ദേഹം തന്റെ വേഗത കൊണ്ട് മുന്നോട്ടു പോയിട്ടുണ്ടാവും. മെസ്സിയുടെ പന്ത് നിയന്ത്രിച്ചു നിർത്താനുള്ള കഴിവ് അപാരമാണ്. റൊണാൾഡോക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്.പക്ഷേ മെസ്സി തന്നെയാണ് ബെസ്റ്റ്.കാരണം നമുക്ക് മെസ്സിയെ ഒന്നും ചെയ്യാൻ സാധിക്കില്ല ‘ ടോബി വ്യക്തമാക്കി.
Former Tottenham Defender Gives Verdict on Cristiano Ronaldo-Lionel Messi Debate https://t.co/gssmQFMRSW
— PSG Talk (@PSGTalk) October 4, 2022
പന്ത് നിയന്ത്രണത്തിൽ നിർത്തിക്കൊണ്ട് അതിവേഗം കുതിക്കാൻ പ്രത്യേക കഴിവുള്ള താരമാണ് മെസ്സി. ആ കുതിപ്പിനിടയിൽ തന്നെ എത്ര താരങ്ങളെ വേണമെങ്കിലും ഡ്രിബിൾ ചെയ്യാനും ലയണൽ മെസ്സിക്ക് സാധിക്കും.പ്രതിഭയുടെ ഒരു കലവറ തന്നെയാണ് മെസ്സി എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.