ലോക ഫുട്ബോളിൽ ഏറ്റവും അതികം രണ്ടു ആരാധകരുള്ള ടീമുകളാണ് ബ്രസീലും അർജന്റീനയും .ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമുമ്പോൾ ലോകം രണ്ടു ചേരിയായി മാറുന്ന കാഴ്ച പല തവണ കാണാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ആരാധകർ തമ്മിലുള്ള വൈര്യം കളിക്കാർ തമ്മിൽ കാണാൻ സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ അർജന്റീന താരം ഡി മരിയ തനിക്കൊപ്പം കളിച്ച താരങ്ങളെ ചേർത്ത് ഒരു ഡ്രീം ഇലവൻ തെരഞ്ഞെടുത്തിരുന്നു.
ടീമിൽ നാല് ബ്രസീലുകാർ ഇടം പിടിച്ചപ്പോൾ ഒരു അര്‍ജന്റീന താരം മാത്രമാണ് ടീമിൽ സ്ഥാനം പിടിച്ചത്. ലെഫ്റ്റ് ബാക്ക് മാര്‍സലോ, സെന്റര്‍ ബാക്ക് തിയഗോ സില്‍വ, റൈറ്റ് ബാക്ക് ഡാനി ആല്‍വസ്, റൈറ്റ് വിങ്ങര്‍ നെയ്മര്‍ എന്നിവരാണ് ഡി മരിയയുടെ ടീമിലെ ബ്രസീലിയൻ താരങ്ങൾ. അര്‍ജന്റൈന്‍ താരമായി ലിയോണല്‍ മെസിയും ടീമിൽ ഇടം നേടി.ഡാനി ആല്‍വസും തിയഗോ സില്‍വയും പി.എസ്ജി.യില്‍ ഒരുമിച്ച് കളിച്ചവര്‍.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ഒരു സഹതാരവും ഡി മരിയയുടെ ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ മുന്‍ സെന്റര്‍ ഫോര്‍വേർഡ് വെയിന്‍ റൂണി. ഒരു സീസണ് മാത്രമാണ് ഡി മരിയയും റൂണിയും ഒരുമിച്ച് കളിച്ചത്. കസീയസിനൊപ്പം റാമോസും ലൂക മോഡ്രിച്ചും സാബി അലോണ്‍സോയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാര്‍സലോയും റയല്‍ മാഡ്രിഡില്‍ ഡി മരിയക്കൊപ്പം കളിച്ചവരാണ്.
ബെന്‍ഫിക്ക, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പാരിസ് സെയിന്റ് ജെര്മെയിന് ക്ലബ്ബുകളില്‍ കളിച്ച ഡി മരിയ. ഈ സീസണോടെ ഡി മരിയ പിഎസ്ജിയിലെ കളി മതിയാക്കിയിരുന്നു. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനൊപ്പം കളിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചാമ്പ്യന്‍സ് ലീഗും കോപ അമേരിക്കയും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പടെയുള്ള കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.
ഐകര്‍ കസിയസ് (ഗോളി), മാര്‍സലോ (ലെഫ്റ്റ് ബാക്ക്), തിയഗോ സില്‍വ (സെന്റര്‍ബാക്ക്), സെര്‍ജിയോ റാമോസ് (സെന്റര്‍ബാക്ക്), ഡാനി ആല്‍വസ് (റൈറ്റ് ബാക്ക്), ലൂക മോഡ്രിച് (സെന്റര്‍ മിഡ്ഫീല്‍ഡര്‍), സാബി അലോണ്‍സോ (സെന്റര്‍ മിഡ്ഫീല്‍ഡര്‍), ലയണല്‍ മെസ്സി (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍), നെയ്മര്‍ (റൈറ്റ് വിങ്ങർ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ലെഫ്റ്റ് വിങ്ങർ), വെയിന്‍ റൂണി (സെന്റര്‍ ഫോര്‍വേഡ്)