ലയണൽ മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല.മെസ്സിയെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും അതൊന്നും എവിടെയും എത്തിയിട്ടില്ല.അടുത്ത സീസണിൽ ലയണൽ മെസ്സി ഏത് ക്ലബ്ബിന്റെ ജേഴ്സിയിൽ കളിക്കും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ് എന്ന് മാത്രമല്ല ഒരുപാട് ഊഹാപോഹങ്ങൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പ്രചരിക്കുന്നുമുണ്ട്.
സ്പാനിഷ് മീഡിയയായ സ്പോർട് ഏറ്റവും പുതിയതായി കൊണ്ട് ഒരു റിപ്പോർട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട്.നിലവിലെ മെസ്സിയുടെ സാഹചര്യങ്ങളിലെ അപ്ഡേറ്റ് ആണ് ഇവർ നൽകിയിട്ടുള്ളത്.മെസ്സിയുടെ ടേബിളിൽ നിലവിൽ 4 ഓഫറുകളാണ് ഉള്ളത്. തീർച്ചയായും ഒന്ന് പിഎസ്ജിയുടേത് തന്നെയാണ്.നിലവിലുള്ള കോൺട്രാക്ട് പുതുക്കാനുള്ള ഓഫറാണ് അത്.
മറ്റൊരു ഓഫർ ബാഴ്സലോണയുടേതാണ്.ബാഴ്സയുടെ വാഗ്ദാനങ്ങൾ മെസ്സിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള നിയന്ത്രണങ്ങൾക്ക് അവർക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.ഫിനാൻഷ്യൽ ഫയർ പ്ലേ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ ഓഫറിന്റെ കാര്യത്തിൽ ഒരു ഫൈനൽ ഡിസിഷനിലേക്ക് എത്താൻ മെസ്സിക്കോ ക്ലബ്ബിനോ കഴിഞ്ഞിട്ടില്ല.മറ്റൊരു ഓഫർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റേതാണ്. ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയാണ് ലയണൽ മെസ്സിക്ക് ഇവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.
അടുത്ത ഓഫർ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെതാണ്.ഡേവിഡ് ബെക്കാമിന്റെ ഈ ക്ലബ്ബിന് മെസ്സിയെ എത്തിക്കാൻ താല്പര്യമുണ്ട് എന്നുള്ളത് ഏറെ മുമ്പ് തന്നെ വ്യക്തമായതാണ്.ഇങ്ങനെ നാല് ഓഫറുകളാണ് ലയണൽ മെസ്സിയുടെ ടേബിളിൽ ഉള്ളത്.പക്ഷേ മെസ്സി ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ കൈകൊണ്ടിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ألبرت ماسنو (SPORT): لا يزال ميسي لم يتخذ قراراً على عكس ما يتم التحدث عنه بأنه متأكد تمامًا من أنه يريد العودة برشلونة
— Messi Xtra (@M30Xtra) April 18, 2023
لدى ميسي أربع عروض على طاولته الان باريس برشلونة ميامي الهلال و الشيء المؤكد رغبته بالاستمرار في أوروبا pic.twitter.com/bFXJH0LRC4
മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ട്.പക്ഷേ ബാഴ്സയുടെ കാര്യത്തിൽ മെസ്സി ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.ഒരുപക്ഷേ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാവാനുള്ള കാത്തിരിപ്പിലായിരിക്കും മെസ്സി.ഈ സീസൺ പൂർണ്ണമായും അവസാനിച്ചതിനുശേഷമായിരിക്കും മെസ്സി ബാഴ്സയിലേക്ക് വരാൻ തീരുമാനിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇനി അതല്ല മറ്റെന്തെങ്കിലും ട്വിസ്റ്റുകൾ സംഭവിക്കുമോ എന്നുള്ളതും ആരാധകർ ആകാംക്ഷയോടുകൂടി നോക്കുന്ന കാര്യമാണ്.