യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനാലാണ് സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ യുവേഫ യൂറോപ്പ ലീഗിൽ എത്തിയത്.എന്നാൽ യൂറോപ്പ ലീഗിലും ബാഴ്സക്ക് രക്ഷയില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് അവരെ പരാജയപ്പെടുത്തുകയായിരുന്നു.ഇന്നലെ ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ 2-1ന് വിജയിച്ചതോടുകൂടിയാണ് ബാഴ്സക്ക് പുറത്തു പോകേണ്ടി വന്നത്.
ഇരു പാദങ്ങളിലുമായി 4-3 എന്ന സ്കോറിനാണ് യുണൈറ്റഡ് ബാഴ്സയെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി തുടർച്ചയായ രണ്ടാം സീസണിൽ ആണ് എഫ് സി ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ ലീഗിൽ നിന്നും പുറത്താവുന്നത്. കഴിഞ്ഞ സീസണിലും ഇതേ ഗതി തന്നെയായിരുന്നു ബാഴ്സക്ക് ഉണ്ടായിരുന്നത്.രണ്ട് തവണയും ബാഴ്സ പരിശീലകനായി കൊണ്ട് ഉണ്ടായിരുന്നത് സാവി തന്നെയായിരുന്നു.
അതായത് അവസാനത്തെ 14 മാസത്തിനിടെ നാല് തവണയാണ് സാവിയും ബാഴ്സയും യൂറോപ്യൻ കോമ്പറ്റീഷനിൽ നിന്നും പുറത്താവുന്നത്.ലീഗിന് വെളിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത സാവിയെയും ബാഴ്സയെയുമാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.ആകെ 16 മത്സരങ്ങളാണ് യൂറോപ്പ്യൻ കോമ്പറ്റീഷനിൽ ബാഴ്സ സാവിക്ക് കീഴിൽ കളിച്ചിട്ടുള്ളത്.
അതിൽ കേവലം 4 മത്സരങ്ങളിൽ മാത്രമാണ് ബാഴ്സക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.വിക്ടോറിയ പിൽസനെതിരെ രണ്ട് തവണയും നാപ്പോളി,ഗലാറ്റ്സറെ എന്നിവർക്കെതിരെ ഒരുതവണയും മാത്രമാണ് ബാഴ്സ വിജയിച്ചിട്ടുള്ളത്.ആറ് സമനിലയും 6 തോൽവിയും യൂറോപ്യൻ കോമ്പറ്റീഷനുകളിൽ സാവിക്ക് കീഴിൽ ബാഴ്സക്ക് വഴങ്ങേണ്ടിവന്നു.അതായത് യൂറോപ്പിൽ സാവിക്ക് നിലം തൊടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ് യാഥാർത്ഥ്യം.
Xavi's record in Europe:
— B/R Football (@brfootball) February 23, 2023
16 matches
4 wins
6 draws
6 losses
Yikes. pic.twitter.com/Fu29nRbwrn
പക്ഷേ സ്പാനിഷ് ലീഗിൽ അവർ മികച്ച രൂപത്തിൽ ഇപ്പോൾ പോകുന്നുണ്ട്.ഒന്നാം സ്ഥാനത്ത് തുടരുന്നത് ബാഴ്സ തന്നെയാണ്.മാത്രമല്ല ഈയിടെ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് സൂപ്പർ കപ്പ് സ്വന്തമാക്കുകയും ചെയ്തിരുന്നു.യൂറോപ നഷ്ടമായെങ്കിലും ഇനിയും ഒരുപാട് കിരീടങ്ങൾ സാവിക്ക് മുന്നിലുണ്ട്.