കസാക്കിസ്ഥനെ എതിരില്ലാത്ത എട്ട് ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന് യോഗ്യത നേടി. സൂപ്പർ താരം കെയ്ലിൻ എമ്പാപ്പെയുടെ കിടിലിൻ ഹാട്രിക്കാണ് ഫ്രഞ്ച പടയുടെ ഹൈലൈറ്റ്. പിഎസ്ജി താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഹാട്രിക്കാണിത്.വെറും 25 മിനുറ്റിനുള്ളിൽ ആണ് ഫ്രാൻസിന് വേണ്ടിയുള്ള തന്റെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. 6′, 12′, 32′, 87 മിനുറ്റുകളിലാണ് എംബാപ്പയുടെ ഗോളുകൾ പിറന്നത്.
നാല് വട്ടം കസാക്കിസ്ഥാനം ഗോൾ വല കുലുക്കിയ എമ്പാപ്പെയ്ക്ക് ഇരട്ടഗോൾ പ്രകടനവുമായി കരീം ബെൻസിമയും ഉജ്ജ്വല പിന്തുണയേകി.ഇരട്ട ഗോളോടെ ഫ്രാൻസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി ബെൻസിമ.ഫ്രഞ്ച് ജേഴ്സിയിൽ താരം ഇതുവരെ അടിച്ചുകൂട്ടിയത് 35 ഗോളുകൾ ആണ്.ഗ്രിസ്മാനും റാബിയറ്റും ഓരോ ഗോൾ സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിൽ നാല് വിജയവും മൂന്ന് സമനിലയുമായി ഫ്രാൻസിന് 15 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഫിൻലാൻഡിന്റെ സമ്പാദ്യം 11 പോയിന്റാണ്.
ഖത്തറിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി ബെൽജിയവും. എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ലോക ഒന്നാം റാങ്കുകാർ ലോകകപ്പിന് യോഗ്യത നേടിയത്. ബെന്റകെ, കാരാസ്കോ, തോർഗൻ ഹസാർഡ് എന്നിവരാണ് റെഡ് ഡെവിൾസിനായി സ്കോർ ചെയ്തത്.
മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെ മൊണ്ടിനെഗ്രോ സമനിലയിൽ തളച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകളാണ് നേടിയത്. 25 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 54 ആം മിനുട്ടിൽ 54-ാം മിനിറ്റിൽ, ഡെൻസൽ ഡംഫ്രൈസിന്റെ ക്രോസിൽ നിന്ന് തന്റെ ബാക്ക് ഹീൽ ഉപയോഗിച്ച് പന്ത് ഫ്ലിക്കുചെയ്ത രണ്ടാമത്തെ ഗോളും നേടി ഡെപേ ഡച്ച് ട്രീമിന്റെ വിജയമുറപ്പിച്ചതായിരുന്നു.ഈ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഡെപേയുടെ എണ്ണം 11 ആയി ഉയരുകയും ചെയ്തു.
എന്നാൽ ഇലിജ വുകോട്ടിക് (82′)നിക്കോള വുജ്നോവിച്ച് (86′) എന്നിവർ നേടിയ ഗോളുകൾക്ക്ക് മോണ്ടിനെഗ്രോ സമനില നേടുകയായിരുന്നു. വേൾഡ് കപ്പക്കിനു യോഗ്യത ഉറപ്പിക്കാനായി ചൊവ്വാഴ്ച റോട്ടർഡാമിൽ നോർവെയ്ക്കെതിരായ അവസാന ഹോം മത്സരത്തിനായി നെതർലൻഡ്സ് ഇപ്പോൾ കാത്തിരിക്കണം. മറ്റൊരു മത്സരത്തിൽ ജിബ്രാൾട്ടറിനെ 6-0 ന് തോൽപിച്ചു തുർക്കിയും യോഗ്യത പ്രതീക്ഷകൾ സജീവമാക്കി.20 പോയിന്റുമായി നെതർലൻഡ്സ് നോർവേയും തുർക്കിയും 18 പോയിന്റുമായി രണ്ടാമതുണ്ട്.