ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് സെമിയിൽ സ്ഥാനം പിടിച്ച് ഫ്രാൻസ്.യൂറോപ്യൻ ഫുട്ബോളിന്റെ ചടുലതാളത്താൽ ആവേശഭരിതമായിരുന്ന മത്സരം അരങ്ങേറിയത്.അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ഇംഗ്ലീഷ് വെല്ലുവിളി 2-1ന് മറികടന്നു. ഫ്രാൻസിനായി ഔറേലിയൻ ചൗമേനിയും ഒലിവിയർ ജിറൂഡും സ്‌കോർ ചെയ്തു. പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ഏക ഗോൾ നേടിയത്. ഇംഗ്ലണ്ടിനായി രണ്ടാം പെനാൽറ്റി ഗോളാക്കുന്നതിൽ ഹാരി കെയ്ൻ പരാജയപ്പെട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. സെമിയിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും.
കടലാസിലും മൈതാനത്തും കരുത്ത് തെളിയിച്ചാണ് ഇരു ടീമുകളും തുടങ്ങിയത്. ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തിയതോടെ കളി തുടക്കത്തിൽ തന്നെ ടോപ് ഗിയറിലേക്ക് നീങ്ങി. 25 വാര അകലെ നിന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ചൗമേനിയുടെ ഷോട്ട് സൗത്ത്ഗേറ്റിന്റെ പ്രതിരോധത്തെയും ഗോൾകീപ്പറെയും മറികടന്ന് വലയിൽ കയറി. ഗോൾകീപ്പറുൾപ്പെടെ പത്ത് ഇംഗ്ലീഷ് താരങ്ങൾ മുന്നിൽ നിൽക്കെ അസാധ്യമായ ഒരു ഗോളാണ് ചൗമേനി നേടിയത്. ഗോൾ വഴങ്ങിയതോടെ ഇംഗ്ലണ്ട് ഉണർന്നു പൊരുതി.
ഗോൾ വഴങ്ങിയെങ്കിലും പതിയെ ഇംഗ്ലീഷ് ടീം മത്സരത്തിലേക്ക് മടങ്ങിയെത്തി. പൊരുതിക്കളിച്ച ഇംഗ്ലണ്ടിന് 52-ാം മിനിറ്റിൽ ചിരിക്കാൻ അവസരം ലഭിച്ചു.ബുക്കയോ സാക്കയെ പ്രതിരോധിക്കുന്നതിൽ ചൗമേനിക്ക് പിഴച്ചപ്പോൾ ഇംഗ്ലണ്ടിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. ഹാരി കെയ്‌നിന്റെ ബുള്ളറ്റ് പെനാൽറ്റിക്ക് ലോറിസിന് ഉത്തരമില്ലായിരുന്നു.76-ാം മിനിറ്റിൽ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോററിലൂടെ ഫ്രാൻസ് വീണ്ടും ലീഡ് നേടി.
Oliver Giroud Scores France's 2nd Goal pic.twitter.com/0fFDLqoni9
— IG : @cypressghana🇳🇬🇿🇦🇬🇭 (@CypressGH) December 10, 2022
അന്റോയ്ൻ ഗ്രീസ്മാന്റെ മനോഹരമായ ക്രോസിൽ നിന്ന് ജിറൂഡ് കണ്ടെത്തി.82-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് വീണ്ടും സമനില പിടിക്കാൻ അവസരം ലഭിച്ചു. ബോക്‌സിനുള്ളിൽ മേസൺ മൗണ്ടിനെ അനാവശ്യമായി വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ, നിർണായക സമയത്ത് ലഭിച്ച അവസരം മുതലാക്കാൻ നായകൻ ഹാരി കെയ്നിനായില്ല.ഈ പെനാൾട്ടി നഷ്ടത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിന് ആയില്ല. ഫ്രാൻസ് ഇനി മൊറോക്കോയെ ആകും സെമി ഫൈനലിൽ നേരിടുക.