ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ പരാജയപെടുത്തിയപ്പോൾ ലാ പാസിൽ നടന്ന രണ്ടാം മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബൊളീവിയയെ കീഴടക്കി.
അർജന്റീനക്ക് ഈ വർഷം നാല് സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.എന്നാൽ അർജന്റീന യൂറോപ്പിലെ പ്രമുഖ ടീമുകളുമായി അടുത്ത വർഷം സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാധ്യത. പോർച്ചുഗൽ, ഇംഗ്ലണ്ട്, ജർമ്മനി, നെതർലൻഡ്സ്, ഫ്രാൻസ് എന്നീ യൂറോപ്യൻ വമ്പന്മാരുമായി 2024ൽ അർജന്റീന സൗഹൃദ മത്സരം കളിക്കാൻ സാധ്യതയുണ്ട്.
2024 മാർച്ചിൽ യൂറോപ്യൻ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ കോൺമെബോളും യുവേഫയും ഒരുങ്ങുകയാണ്.അർജന്റീനയെ സംബന്ധിച്ചിടത്തോളം 2024 കോപ്പ അമേരിക്കയ്ക്ക് തയ്യാറെടുക്കാൻ ഇത് അവരെ സഹായിക്കും.അർജന്റീന പോർച്ചുഗലിന്നെതിരെ കളിക്കുകയാണെങ്കിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാനമായി ഏറ്റുമുട്ടുന്നത് കാണാൻ കഴിയും. കൂടാതെ ഇറ്റലിക്കെതിരെ ലാ ഫിനാലിസിമ വിജയിച്ച വെംബ്ലിയിൽ ഇംഗ്ലണ്ടിനെയും നേരിടാം.
എഎഫ്‌എ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഏതൊക്കെ ടീമുകൾക്കെതിരെയാണ് മത്സരം നടക്കുക എന്നത് നവംബർ 9 ന് അറിയാൻ സാധിക്കും.ലയണൽ സ്‌കലോനിയുടെ ടീമിന് 2023ൽ നാല് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്. അവയെല്ലാം ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ്.ഒക്‌ടോബർ 12ന് ബ്യൂണസ് ഐറിസിൽ പരാഗ്വെയ്‌ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.ഒക്ടോബറിലെ അവരുടെ രണ്ടാം മത്സരം ഒക്ടോബർ 17 ന് പെറുവിനെതിരെ ലിമയിലാണ്. നവംബറിൽ രണ്ട് സൗത്ത് അമേരിക്കൻ വമ്പന്മാർക്കെതിരെ അർജന്റീന രണ്ട് മത്സരങ്ങൾ കൂടി കളിക്കും.
🚨 France, Germany, Netherlands, England and Portugal are possible opponents for Argentina in March friendly games. The games would be played in Europe and called the Interconfederations Cup. Via @okdobleamarilla. pic.twitter.com/PN8JyU1FEK
— Roy Nemer (@RoyNemer) September 18, 2023
നവംബർ 15ന് ബ്യൂണസ് ഐറിസിൽ ഉറുഗ്വേയ്‌ക്കെതിരെയാണ് ആദ്യ മത്സരം. നവംബർ 18 ന് ബ്രസീലിനെതിരെയാണ് അർജന്റീനയുടെ ഈ വർഷത്തെ അവസാന മത്സരം. ആ മത്സരം മനാവോസിലോ റെസിഫെയിലോ ബ്രസീലിയയിലോ ആയിരിക്കും.നീണ്ട ഇടവേളക്ക് ശേഷം അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് അവസരം ലഭിക്കും.